Kerala

പൊതുസ്ഥലത്ത് മാസ്ക് ധരിച്ചില്ല; ജോജു ജോർജിനെതിരെ കേസ്, 500 രൂപ പിഴയിട്ട് പോലീസ്

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കൊച്ചിയിലെ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയ നടൻ ജോജു ജോർജിനെതിരെ(Joju George) കേസ്. മരട് പൊലീസാണ് നടനെതിരെ കേസെടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി. കേസിൽ നടൻ 500 രൂപ പിഴയും ഒടുക്കണം.ജോജുവിനെതിരെ കോൺഗ്രസുകാർ ഒന്നിലേറേ പരാതികൾ നൽകിയിട്ടും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് തള്ളിയിരുന്നു.

ജോജു സ്ത്രീകളോട് അപമാര്യാതയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസിന്റെ പരാതിയും, അസഭ്യം പറഞ്ഞെന്ന പരാതിയുമടക്കമാണ് പൊലീസ് തള്ളിയത്.

അതേസമയം, ജോജുവിൻ്റെ കാർ തകർത്ത കേസില്‍ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് കൂടി കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഷാജഹാൻ, അരുൺ എന്നിവർക്കാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. കാറിന് വന്ന നഷ്ടത്തിന്‍റെ 50 ശതമാനം തുകയായ മുപ്പത്തേഴായിരത്തി അഞ്ഞൂറ് രൂപ വീതം കെട്ടിവെക്കണമെന്ന് മജിസട്രേറ്റ് കോടതിയുടെ ഉത്തരവില്‍ പറയുന്നു.ഒപ്പം അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും നല്‍കണം. അതേസമയം, കേസിലെ രണ്ടാം പ്രതി ജോസഫിൻ്റെ അപേക്ഷ പ്രോസിക്യൂട്ടറുടെ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ജോസ്ഫ് ആദ്യം നല്‍കിയ ജാമ്യേപക്ഷ തള്ളിയിരുന്നു.കേസിൽ ടോണി ചമ്മിണി അടക്കമുള്ള അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *