Kerala

മോന്‍സന് കുരുക്ക് മുറുക്കി ഇഡി; പുരാവസ്തു ഇടപാടിൽ എൻഫോഴ്സ്മെന്‍റ് കേസെടുത്തു

പുരാവസ്തു തട്ടിപ്പ്, പോക്സോ കേസുകളിൽ പിടിയിലായ മോൻസൻ മാവുങ്കലിന് കുരുക്ക് മുറുക്കി ഇഡി. പുരാവസ്തു ഇടപാടിൽ ഇയാൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. മോൻസൻ മാവുങ്കൽ, മുൻ ഡ്രൈവർ അജി അടക്കം മൂന്ന് പേരെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുരാവസ്തു ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് ഇഡി അന്വേഷിക്കും. ക്രൈംബ്രാ‌ഞ്ച് എടുത്ത എല്ലാ കേസുകളിലും അന്വേഷണം ഉണ്ടാകും. അന്വേഷണ വിവരങ്ങൾ നൽകാൻ പോലീസിന് ഇഡി കത്ത് നൽകി.കേസുമായി ബന്ധപ്പെട്ട പരാതിക്കാരെയും ഇടപാടുകാരെയും ഉടൻ ചോദ്യം ചെയ്യും.

അതേസമയം, പോക്സോ കേസിൽ മോൻസനെ കലൂരിലെ സ്വന്തം വീട്ടിലെത്തിച്ച് അന്വേഷണ സംഘം ഇന്നലെ തെളിവെടുത്തിരുന്നു. മുൻ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ ഈ വീട്ടിൽ വച്ചു പീഡിപ്പിച്ചെന്നാണു പരാതി. മോൻസൻ കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടിൽ എങ്ങനെയാണു കുറ്റകൃത്യം നടന്നതെന്നു വ്യക്തമാകാൻ വേണ്ടിയാണു തെളിവെടുപ്പു നടത്തിയത്.എന്നാൽ പോക്സോ കേസിലും മോൻസൻ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *