Kerala

‘ഓഡി കാര്‍ ചേസ് ചെയ്തു, അപകടശേഷം തിരികെ എത്തി’; മിസ് കേരളയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തൽ

കൊച്ചിയിലുണ്ടായ വാഹനാപടകത്തിൽ മുൻ മിസ് കേരളയടക്കം മൂന്ന് പേർ മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. ഒരു ഓഡി കാർ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാറോടിച്ചിരുന്ന അബ്ദുൽ റഹ്മാൻ പോലീസിന് മൊഴി നൽകി.കൂടാതെ ഓഡി കാർ പിറകെ പായുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരു സംഘവും മത്സരയോട്ടം നടത്തിയതാണോ എന്ന് പൊലീസിന് സംശയിക്കുന്നു.

എന്നാൽ മിസ് കേരള അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടത് അപകട മരണം ആണെന്ന കാര്യത്തിൽ പൊലീസിന് സംശയമില്ല. പക്ഷെ ഇതിലേക്ക് നയിച്ച കാരണങ്ങളാണ് ഇപ്പോൾ പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.തിനിടെയാണ് കേസിൽ വഴിത്തിരിവിന് ഇടയാക്കിയേക്കാവുന്ന അബ്ദുൾ റഹ്മാൻറെ മൊഴി. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്നത് മാള സ്വദേശിയായ അബ്ദുൾ റഹ്മാനാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റഹ്മാൻ ഇപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിൽ പാലാരിവട്ടം മെഡിക്കൽ സെൻറർ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ ഒരു ഓഡി കാർ പിന്തുടർന്നത് മൂലമാണ് അപകടം ഉണ്ടായതെന്ന് മൊഴിനൽകിയത്. അപകട ശേഷം നിമിഷങ്ങൾക്കകം ഓഡി കാർ തിരികെ അപകടസ്ഥലത്തെത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടപ്പള്ളിയിൽ എത്തിയ ശേഷമാണ് കാർ തിരികെ വന്നത്.

ഗുരുതരമായ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനാണോ റഹ്മാൻ കാർ ചേസിൻറെ കാര്യം പറയുന്നതെന്ന സംശയവും പൊലീസിനുണ്ട്. ഓഡി കാറിലുണ്ടായിരുന്ന റോയ് അടക്കമുള്ളവരെ വിശദമായി ചോദ്യം ചെയ്ത് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പോലീസ് ശ്രമം. ചികിത്സയിൽ കഴിയുന്നതിനാൽ ഇതുവരെ റഹ്മാനെ പൊലീസിന് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. നിശാ പാർട്ടി നടന്ന ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ റോയ് ഉൾപ്പെടെ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. പാർട്ടി നടന്ന രാത്രിയിലെ ഹോട്ടലിലെ ചില സിസിടിവി ദൃശ്യങ്ങൾ കാണാതായതിലും പൊലീസിന് ചില സംശയങ്ങൾ ഉയർന്നിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *