Kerala

ആർപിഎഫ് തിരിച്ചറിഞ്ഞു; ആലത്തൂരില്‍ കാണാതായ 4 കുട്ടികളെ കണ്ടെത്തി

ആലത്തൂരിൽ നിന്ന് കാണാതായ നാല് കുട്ടികളെ നിന്ന് കണ്ടെത്തി. കോയമ്പത്തൂർ റയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. അഞ്ച് ദിവസം മുൻപാണ് കുട്ടികളെ ആലത്തൂരിൽ നിന്നും കാണാതായത്. ഇരട്ടസഹോദരിമാരെയും രണ്ട് ആൺ കുട്ടികളെയുമാണ് കാണാതായത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇവർ നാല് പേരും.കോയമ്പത്തൂർ റയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറാൻ തുടങ്ങിയ കുട്ടികളെ ആർപിഎഫ് ആണ്തിരിച്ചറിഞ്ഞു

വിദ്യാർത്ഥികളെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചിരുന്നു. ആലത്തൂര്‍ ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. പെണ്‍കുട്ടികളെ കാണാനില്ലെന്ന് രക്ഷിതാവ് ആലത്തൂര്‍ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥികളായ രണ്ട് ആണ്‍കുട്ടികള്‍കൂടി ഇവര്‍ക്കൊപ്പമുണ്ടെന്ന് കണ്ടെത്തിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *