Kerala

മലപ്പുറത്ത് ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

മലപ്പുറം: പുഴക്കാട്ടിരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കൊലപാതകത്തിന് ശേഷം കുഞ്ഞിമായ്തീൻ പോലീസ് സ്റ്റേഷനിൽ എത്തി ഭർത്താവ് കീഴടങ്ങി.സുലൈഖയെന്ന അമ്പത്തിരണ്ടുകാരിയാണ് കൊല്ലപ്പെട്ടത്.ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് സുലൈഖയെ ഭർത്താവ് കുഞ്ഞിമൊയ്തീൻ വെട്ടി പരിക്കേൽപ്പിച്ചത്.

എലിപ്പനിയ്ക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ്

ഭാര്യയെ വെട്ടിയതിന് ശേഷം കുഞ്ഞിമൊയ്തീൻ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ സുലൈഖയെ മലാപ്പറമ്പ് എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുടുംബ വഴക്കും സ്വത്ത് തർക്കവുമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നവംബര്‍ 19ന്

വീട്ടിൽ ഉച്ചക്ക് ഉറങ്ങിക്കിടക്കുമ്പോഴാണ് സുലൈഖയെ കുഞ്ഞിമൊയ്തീൻ വെട്ടുകത്തികൊണ്ട് പല തവണ വെട്ടിയത്. ശുചിമുറിയിലായിരുന്ന മകൻ സവാദ് ബഹളം കേട്ട് ഓടിയെത്തി തടയാൻ ശ്രമിച്ചപ്പോൾ കുഞ്ഞിമൊയ്തീൻ സവാദിനേയും ആക്രമിച്ചു. പരിക്കേറ്റ സവാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. കൊളത്തൂർ പോലീസ് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *