Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച ചക്രസ്തംഭനസമരം; ഗതാഗതക്കുരുക്ക് ഉണ്ടാവില്ലെന്ന് സുധാകരന്‍

പിണറായി സർക്കാർ ഇന്ധനനികുതി കുറയ്ക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. ഇതിന്റെ ഭാഗമായി കോൺഗ്രസിന്റെ തിങ്കളാഴ്ച ചക്രസ്തംഭനസമരം നടത്തും. രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ ചക്രസ്തംഭനസമരം നടത്തും.എന്നാൽ ഗതാഗതക്കുരുക്ക് ഉണ്ടാവില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞു‍.

 

കേന്ദ്ര സർക്കാരിനേക്കാൾ ഏറെ പ്രതീക്ഷിച്ചത് കേരള സർക്കാരിൽ നിന്നാണ്. എന്നാൽ അതുണ്ടായില്ല.കേന്ദ്രവും മറ്റു സംസ്ഥാങ്ങളും കുറച്ചിട്ടും കേരളം നികുതി കുറയ്ക്കില്ലെന്ന് വാശിയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. കേന്ദ്രം കുറച്ചത് കുറവാണ്, എങ്കിൽപ്പോലും അവരതു ചെയ്തെന്ന് സുധാകരൻ പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *