Kerala

ജോജു – കോൺഗ്രസ് തർക്കം ഒത്തുതീർപ്പിലേക്ക്; പ്രശ്‍നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്ന ഡിസിസി പ്രസിഡന്‍റ്

ഇന്ധന വില വർദ്ധനവുമായി ബന്ധപ്പെട്ട് വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഘർഷത്തിൽ നടൻ ജോജു ജോർജിൻറെ വാഹനം തകർത്ത കേസിൽ ഒത്തുതീർപ്പ് നീക്കവുമായി കോൺഗ്രസ്. കേസിൽ പോലീസിന്റെ അന്വേഷണം മുറുകി നേതാക്കൾ അറസ്റ്റിലാകുമെന്ന അവസ്ഥയെത്തിയപ്പോഴാണ് സമവായ നീക്കം. ഇരുവിഭാഗവും തെറ്റ് സമ്മതിച്ചെന്നും കേസ് തീർക്കാൻ ചർച്ചകൾ നടക്കുന്നതായും എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അറിയിച്ചു. പ്രശ്നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

പെട്ടെന്നുള്ള പ്രകോപനത്തിൻറെ പേരിലുണ്ടായ തർക്കത്തിലെ കേസ് തുടരാൻ നടനും താൽപ്പര്യം പ്രകടിപ്പിക്കുന്നില്ല. ജോജുവിൻറെ സുഹൃത്തുക്കളും കോൺഗ്രസ് നേതാക്കളും പ്രശ്‍ന പരിഹാരത്തിനായി ചർച്ചകൾ നടത്തിക്കഴിഞ്ഞു.അതേസമയം, കഴിഞ്ഞ ദിവസം ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ വൈറ്റിലയിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ യൂത്ത് കോൺഗ്രസ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *