Kerala

ദുരഭിമാന മര്‍ദനം; പോലീസിന്റേത് ഗുരുതര വീഴ്ച, ഡോക്ടർ ഡാനിഷ് തമിഴ്നാട്ടിലേക്ക് കടന്നെന്ന് ​സൂചന

ദുരഭിമാന മർദ്ദനക്കേസിൽ ഇനിയും പ്രതിയെ പിടികൂടാതെ പോലീസ്.കേസിലെ പ്രതി ഡാനിഷ് തമിഴ്നാട്ടിലേക്ക് കടന്നു. സംഭവം നടന്ന ദിവസം തന്നെ പൊലീസ് ഡാനിഷിൻറെ വീട്ടിലെത്തിയിരുന്നു. പക്ഷേ കാര്യങ്ങൾ ചോദിച്ചറിഞ്ഞതല്ലാതെ ഡാനിഷിനെ
കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല.

എന്നാൽ സംഭവ ദിവസം തന്നെ പരാതി നല്‍കിയിട്ടും ചിറയിന്‍കീഴ് പൊലീസ് നടപടി എടുത്തില്ലെന്ന് മര്‍ദനത്തിനിരയായ മിഥുന്‍ കൃഷ്ണന്റെ ഭാര്യ ദീപ്തി പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയ്ക്കെതിരെ എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് ദീപ്തിയുടെ തീരുമാനം. മാധ്യമ വാർത്തക‌ൾ വന്ന ശേഷമാണ് ഡാനിഷ് ഒളിവിൽ പോയത്.

എന്നാല്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കാതിരുന്നത് പരാതി ലഭിക്കാത്തതു കൊണ്ടാണെന്ന് പൊലീസ് പറയുന്നു. പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സൂചന. ചിറയിന്‍കീഴ് പൊലീസിന്റെ ഒരു സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

ലാറ്റിന്‍കാതോലിക്ക് വിഭാഗത്തില്‍പ്പെട്ട ദീപ്തിയും ഹിന്ദു തണ്ടാര്‍ വിഭാഗത്തില്‍പ്പെട്ട മിഥുനും ഒക്ടോബര്‍ 29 ന് ആയിരുന്നു വിവാഹിതരായത്. മതംമാറാന്‍ കൂട്ടാക്കത്തതിനെ തുടർന്ന് ദീപ്തിയുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് മിഥുനെ ഡാനിഷ് ക്രൂമായി മർദ്ദിക്കുകയായിരുന്നു. ഗുരുതര പരിക്കുപറ്റിയ മിഥുന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *