Kerala

‘ജോജു മാസ്ക് ധരിക്കാതെ റോഡിലിറങ്ങി’; പരാതിയുമായി യൂത്ത് കോൺ​ഗ്രസ്

വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനിടെയുണ്ടായ സംഘർഷവുമായി ജോജുവിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. സംഭവസമയത്ത് ജോജു മാസ്ക്ക് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊച്ചി ഡിസിപിക്ക് പരാതിയും നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാൻ ആണ് നടനെതിരെ പരാതി നൽകിയിരിക്കുന്നത്.

കാറിൽനിന്നു പുറത്തിറങ്ങി കോൺഗ്രസ് പ്രവർത്തകരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടപ്പോൾ നടൻ മാസ്ക് ധരിച്ചിരുന്നില്ല. പൊലീസിന്റെ കൺമുന്നിലായിരുന്നു ജോജുവിന്റെ പരസ്യമായ നിയമലംഘനം. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ഇതു കണ്ടില്ലെന്നു നടിക്കുകയായിരുന്നു. സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്ന വയോജനങ്ങളോടു പോലും മാസ്കിന്റെ പേരിൽ അതിക്രമം കാണിക്കുന്ന പൊലീസ്, സിനിമാ നടന് വേറൊരു നീതിയാണ് നടപ്പാക്കുന്നതെന്നും പരാതിയിൽ ഷാജഹാൻ പറയുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *