Kerala

ജോജു ജോര്‍ജിന് എതിരെ മോട്ടോര്‍ വാഹന വകുപ്പില്‍ പരാതി

കൊച്ചി: നടന്‍ ജോജു ജോര്‍ജിന് എതിരെ മോട്ടോര്‍വാഹന വകുപ്പില്‍ പരാതി.വാഹനത്തിൽ അനധികൃതമായി നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചെന്നാണ് ജോജുവിന് എതിരെ പരാതി. ജോജുവിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 64 കെ 0005 എന്ന നമ്പറിലുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറില്‍, വാഹന കമ്പനി നല്‍കിയ നമ്പര്‍പ്ലേറ്റ് മാറ്റി, ഏക നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പൊതുപ്രവര്‍ത്തകന്‍ മനാഫ് പുതുവായില്‍ ആണ് ജോജുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ജോജുവിന്റെ ഹരിയാന രജിസ്‌ട്രേഷനുള്ള ബിഎംഡബ്ല്യു കാര്‍ രജിസ്‌ട്രേഷന്‍ മാറ്റാതെ വര്‍ഷങ്ങളായി കേരളത്തില്‍ ഓടുന്നതിന് എതിരെയും മനാഫ് പരാതി നല്‍കിയിട്ടുണ്ട്. ഇന്ധനവില വര്‍ധനവിന് എതിരെ എറണാകുളത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ ഗതാഗതം തടസ്സപ്പെടുത്തിയത് ജോജു ചോദ്യം ചെയ്തതും അക്രമമുണ്ടായതും വിവാദമായതിന് പിന്നാലെയാണ് പരാതി നല്‍കിയിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *