Kerala

ജോജുവിനെ തെരുവ് ഗുണ്ടയെന്ന് വിളിച്ചത് പ്രതിഷേധാര്‍ഹം; ജോജുവിന് പിന്തുണയുമായി ഫെഫ്ക

കൊച്ചിയിലെ വഴിതടയൽ സമരവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷങ്ങളിൽ നടൻ ജോജു ജോര്‍ജിനെ തെരുവ് ഗുണ്ടയെന്ന് വിളിച്ചത് പ്രതിഷേധാർഹമെന്ന് ഫെഫ്ക പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണൻ.

‘വണ്ടിയുടെ അരികിൽ കിടക്കുന്ന രോഗിയുടെ അവസ്ഥ ചൂണ്ടിക്കാണിക്കാനാണ് ജോജു ശ്രമിച്ചത്. അദ്ദേഹത്തെ ഗുണ്ട എന്ന് വിളിച്ചതും നടന്റെ വാഹനം തല്ലിത്തകർത്തത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ല.ജോജുവിനെ ഗുണ്ട എന്ന് വിളിച്ച കെപിസിസി അധ്യക്ഷന്റെ പരാമർശം തികച്ചും അപലപനീയമാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *