Kerala

നോക്കുകൂലി ക്രിമിനല്‍ കുറ്റം; ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമെന്ന് ഹൈക്കോടതി

നോക്കുകൂലി സമ്പ്രദായത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണെന്നും ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നും ഹൈക്കോടതി സിംഗിൾ ബ‌ഞ്ച് ചൂണ്ടിക്കാട്ടി.

നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. ഇത്തരം പരാതികളിൽ പൊലീസ് സ്വീകരിച്ച നടപടികൾ എന്തായെന്നും കോടതി ചോദിച്ചു. അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കും എന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.കൊല്ലം സ്വദേശി നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരാമർശം.

നോക്കുകൂലി ഒഴിവാക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചതായും നോക്കുകൂലിക്കെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നേരത്തെയും നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു . നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് പാടെ തുടച്ചുനീക്കണമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. നോക്കുകൂലി കേരളത്തിന്റെ പ്രതിഛായ തകര്‍ക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.നോക്കുകൂലി ക്രിമിനല്‍ കുറ്റം; ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമെന്ന് ഹൈക്കോടതി

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *