Kerala

‘വഴി തടയല്‍ സമരത്തോട് വ്യക്തിപരമായി വിയോജിപ്പ്’; കൊച്ചിയിൽ സംഭവിച്ചതെന്തെന്ന് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ്

ഇന്ധന വില വർധനക്ക് എതിരെ കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ വഴിതടയൽ സമരവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വഴി തടയല്‍ സമരത്തോട് താന്‍ വ്യക്തിപരമായി എതിരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് എറണാകുളം ജില്ലാ കമ്മിറ്റിയോട് താന്‍ അറിഞ്ഞിട്ടുണ്ട്. വൈറ്റിലയില്‍ നടന്നത് എന്താണെന്ന് അന്വേഷിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

”ദിവസേനെ ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ വില വർദ്ധനയ്ക്കെതിരെ ശക്തമായ സമരം വേണമെന്ന സമ്മർദ്ദം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന സമരം.” എന്നാൽ വഴി തടയൽ സമരത്തിന് താൻ വ്യക്തിപരമായി എതിരാണെന്നും സതീശൻ വിശദീകരിച്ചു.

അതേസമയം സമരം തകര്‍ക്കാന്‍ സിനിമാതാരം ജോജു ജോര്‍ജ് ശ്രമിച്ചെന്നും പോലീസ് നടപടി സ്വീകരിക്കണമെന്നുമായിരുന്നു കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *