Kerala

ഒരു ക്രിമിനലിന്റെ വാഹനം ജനരോക്ഷത്തിൽ തകർന്നതിൽ എന്താണ് അത്ഭുതം; ജോജുവിനെതിരെ കെ സുധാകരൻ

ഇന്ധനവിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കൊച്ചിയിൽ ദേശീയ പാത ഉപരോധച്ച് സമരത്തിനെതിരെ രോഷാകുലനായി നടന്‍ ജോജു ജോർജ്ജിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജോജുവിനെതിരെ നടപടിയെടുത്തേ മതിയാവൂവെന്നും ഒരു ഗുണ്ടയെ പോലെയാണ് നടൻ സമരക്കാർക്കെതിരെ പെരുമാറിയെതന്നും സുധാകരൻ ആരോപിച്ചു. വനിതാ പ്രവർത്തകരുടെ പരാതിയിൽ നടപടി ഇല്ലെങ്കിൽ അതിരൂക്ഷമായ സമരം കാണേണ്ടി വരുമെന്നാണ് കെപിസിസി അധ്യക്ഷന്റെ താക്കിത്.

ഇന്ധന വിലവർധനക്കെതിരായി കോണ്‍​ഗ്രസ് പ്രവർത്തകർ നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായാണ് നടന്‍ ജോജു ജോര്‍ജ് പ്രതികരിച്ചത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണെന്ന് പറഞ്ഞ ജോജു ജോര്‍ജ് കോൺഗ്രസ് പ്രവർത്തകരുമായി കയർത്തു.ഈ സമരത്തിന്റെ പേരിൽ രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്.

വില വർധിപ്പിച്ചത് ജനങ്ങളല്ല, എല്ലാവരും വിലവർധിപ്പിക്കുന്നതിൽ കഷ്ടപ്പെടുന്നുണ്ടെന്നുമായിരുന്നു നടൻ്റെ ന്യായീകരണം. ഇന്ധന വില വർധനയ്ക്കെതിരെ സമരം ചെയ്യണമെന്നും എന്നാൽ ഇതല്ല അതിനുള്ള ശരിയായ വഴിയെന്നും ജോജു പറഞ്ഞു. ഇതോടെ കടുത്ത സമ്മർദ്ദത്തിലായ കോൺഗ്രസ് നേതാക്കൾ ഒരു മണിക്കൂർ സമരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *