Kerala

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസ്; എഫ്ഐആർ റദ്ദാക്കി ഹൈക്കോടതി

ഡ്രഡ്ജർ അഴിമതിക്കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് എതിരായ എഫ് ഐ ആർ റദ്ദാക്കി.ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിൽ അഴിമതി നടത്തിയെന്നാണ് വിജിലൻസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നത്.വിജിലൻസ് കേസിനെതിരെ ജേക്കബ് തോമസ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

ഡ്രഡ്ജർ വാങ്ങാൻ 8 കോടി ഭരണാനുമതി ഉണ്ടായിരുന്ന മിനിട്സ് 20 കോടിയാക്കി എന്നും എട്ട് കോടിയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രഡ്ജർ വാങ്ങിയത് എന്നും എഫ് ഐ ആറിൽ പറയുന്നു. ഇതോടൊപ്പം ടെൻഡറിൽ ഒന്നാമതെത്തിയ ഇന്ത്യൻ കമ്പനിയെ ഒഴിവാക്കി ഹോളണ്ട് കമ്പനിയെ ഒന്നാമതാക്കിയെന്നും ആരോപണം ഉയർന്നു. ജേക്കബ് തോമസിൻറെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെയായിരുന്നു അഴിമതി ആരോപണത്തിൽ വിജിലൻസ് കേസ് വന്നത്.

കേസിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കോടതിയെ സമീപിക്കുകയായിരുന്നു.എന്നാൽ സർക്കാരിന്റെ ഭരണാനുമതിയോടെയാണ് ഡ്രഡ്ജർ വാങ്ങിയതെന്നും, അതിനാൽ വിജിലൻസ് അന്വേഷണം ആവശ്യമില്ല എന്നും ജേക്കബ് തോമസ് വാദിച്ചു.

ജേക്കബ് തോമസ് സസ്‌പെൻഷനിൽ പോയ സമയത്താണ്, അഴിമതിക്കേസ് രജിസ്റ്റർ ചെയ്തത്. ഈ അഴിമതി കേസ് ഹൈക്കോടതി റദ്ദാക്കിയതോടെ, ജേക്കബ് തോമസിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളെല്ലാം പൂർണമായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *