Kerala Special World

1.12 ലക്ഷം രൂപ ശമ്പളം, യോഗ്യത പത്താം ക്ലാസ്; കൊറിയയിൽ എന്തിനാണ് ഇത്രയ്ക്കും ഉള്ളി?

ഉള്ളികൃഷിക്കായി ദക്ഷിണ കൊറിയയിൽ ആളെ ക്ഷണിച്ചതും, എഴുന്നൂറിലധികം മലയാളികൾ ഇന്റർവ്യൂവിൽ പങ്കെടുത്തതും കഴിഞ്ഞ ദിവസത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. പത്താംക്ലാസ് യോഗ്യതയുള്ളവരെയാണു ഉള്ളികൃഷിക്കായി ക്ഷണിച്ചത്. ശമ്പള പ്രതിമാസം ഒരു ലക്ഷം രൂപയും. സംസ്ഥാന സർക്കാർ ഏജൻസിയായ ഒഡെപെക് കൊറിയൻ ചേംബർ ഓഫ് കൊമേഴ്സുമായി ചേർന്നാണു നിയമനനടപടികൾ ഒരുക്കിയത്.അപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യമിതാണ്. കൊറിയയും ഉള്ളിയുമായി എന്താണു ഇത്ര ബന്ധം?

മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കി ‘കോവിഡ് ലവ് സ്റ്റോറി’


നവവധുവായി അണിഞ്ഞൊരുങ്ങി അമ്മ, സുന്ദരിയെന്ന് മകൾ; വൈറലായി വീഡിയോ

കൊറിയൻ ഭക്ഷണക്രമത്തിൽ ശതാബ്ദങ്ങളായി ഉള്ളിക്കു പ്രധാന സ്ഥാനമാണുള്ളത്. മാംസ, സസ്യ ആഹാരങ്ങളുടെ കൂടെ സാലഡായി ഉള്ളി ധാരാളം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണു കൊറിയക്കാർ. മിക്കവാറും ഭക്ഷണങ്ങളുടെയെല്ലാം കൂടെ സൈഡ് ഡിഷായി ഉള്ളി അടങ്ങിയ സലാഡാണ് ഉപയോഗിക്കുന്നത്. കിംചി എന്ന സലാഡിലാണ് ഉള്ളി ഉപയോഗിക്കാറുള്ളത്. ഉള്ളി കഷണങ്ങളായി അരിഞ്ഞ് ഉപ്പിലിട്ടു തയാർ ചെയ്യുന്ന യാങ്പ ജംഗാജി എന്നുപേരുള്ള അച്ചാറും കൊറിയക്കാ‍ർക്ക് പ്രിയമുള്ളതാണ്.

‘ഹംഗറിയിലെ തെരുവിലൂടെ നടക്കുന്ന യൂത്ത് പയ്യൻ’; ഹിറ്റായി മമ്മൂട്ടിയുടെ വീഡിയോ

മതിലും മുള്ളുവേലിയും കൂളായി ചാടിക്കടന്ന് കാട്ടാന; വീഡിയോ

ഗ്രീൻ ഒണിയനായിരുന്നു പ്രധാനമായും കൊറിയക്കാർക്ക് പ്രിയം.എന്നാൽ വലിയ ഉള്ളി കൊറിയയിൽ എത്തിയിട്ട് അധികകാലമായിട്ടില്ല. 1960 മുതലാണ് വലിയ ഉള്ളി കൊറിയയിൽ വ്യാപകമായി കൃഷി ചെയ്യാൻ ആരംഭിച്ചതെന്നാണ് പറയപ്പെടുന്നു. 2011 മുതൽ 2019 വരെയുള്ള കാലയളവിൽ ദക്ഷിണകൊറിയയിൽ ഒരു വ്യക്തി 250 കിലോയോളം ഉള്ളി ഭക്ഷിച്ചിട്ടുണ്ടാകുമെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്.

പ്രതിവർഷം ദക്ഷിണ കൊറിയ 15 ലക്ഷം ടൺ ഉള്ളി ഉത്പാദിപ്പിക്കുന്നുണ്ട്. ലോകത്ത് ഉള്ളി ഉൽപ്പാദനത്തിൽ 13ാമത് സ്ഥാനമാണ് ദക്ഷിണ കൊറിയയ്ക്കുള്ളത്. എന്നാൽപ്പോലും രാജ്യത്ത് ആവശ്യമുള്ള ഉള്ളി ഉത്പാദിപ്പിക്കാൻ ദക്ഷിണ കൊറിയയ്ക്ക് കഴിയുന്നില്ല. വലിയ ഉള്ളിയുടെ നല്ലൊരു ഭാഗം ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യാറാണു പതിവ്.


കൃഷിക്കായി ദക്ഷിണകൊറിയയിൽ സർക്കാർ നല്ല പിന്തുണയാണ് നൽകിവരുന്നത്. എന്നാൽ ധാരാളം ബുദ്ധിമുട്ടുകളുമുണ്ട്. ദക്ഷിണ കൊറിയയുടെ ആകെ ഭൂമിയുടെ 22 ശതമാനം മാത്രമേ കൃഷിയോഗ്യമായിട്ടുള്ളൂ. പർവതങ്ങളും മലകളും പാറകളും നിറഞ്ഞ പ്രകൃതി ബാക്കി സ്ഥലങ്ങളിൽ കൃഷിക്ക് തടസമാകുന്നു. ഉള്ള സ്ഥലത്ത് പ്രധാനമായും കൃഷി ചെയ്യുന്നത് ദക്ഷിണ കൊറിയക്കാരുടെ അടിസ്ഥാന ആഹാരമായ അരിയാണ്. പിന്നീട് ഏറ്റവും വലിയ കൃഷി കാബേജും മറ്റു പച്ചക്കറികളുമാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *