Kerala

സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് തിരികെ വരുമോ? സാധ്യത തള്ളാതെ കോടിയേരി

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരാനുള്ള സാധ്യത തള്ളാതെ കോടിയേരി ബാലകൃഷ്ണന്‍. അതൊക്കെ ആലോചിച്ച് തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ധൃതി പിടിക്കേണ്ട കാര്യമില്ല. അത് ഇപ്പോൾ പ്രധാനപ്രശ്‌നമല്ല. പാര്‍ട്ടിക്ക് ഏത് സമയത്തും ആലോചിച്ച് തീരുമാനിക്കാവുന്നതേയുള്ളൂവെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

നവവധുവായി അണിഞ്ഞൊരുങ്ങി അമ്മ, സുന്ദരിയെന്ന് മകൾ; വൈറലായി വീഡിയോ

ജാമ്യം ലഭിച്ച ശേഷം ബിനീഷ് കോടിയേരി തിരുവനന്തപുരത്തെ വീട്ടിലെത്തിയ അവസരത്തിലായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഒരു കൊല്ലത്തിന് ശേഷം ആണെങ്കിലും ബിനീഷിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഒരു കൊല്ലമായി ബിനീഷിനെ കണ്ടിട്ട്.കോവിഡ് നിബന്ധന കാരണം ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ അനുവാദമില്ലായിരുന്നു. ഒരു കൊല്ലം കഴിഞ്ഞ് കണ്ടതിന്റെ ആശ്വാസമുണ്ട്. കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചു.

നെടുമ്പാശേരിയില്‍ മിന്നല്‍ പരിശോധന; രണ്ടരക്കോടിയുടെ സ്വര്‍ണം പിടികൂടി, ഏഴുപേര്‍ പിടിയില്‍

ഇഡിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നേരത്തെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ സാധൂകരിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങളും അത് സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

മോദി – മാർപ്പാപ്പ കൂടിക്കാഴ്ച; ലോക സമാധാനം നിലനിർത്താനും തീവ്രവാദത്തെ ചെറുക്കാനും ഈ ഐക്യം അനിവാര്യമെന്ന് അനൂപ് ആൻ്റണി

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *