Kerala

മോദി – മാർപ്പാപ്പ കൂടിക്കാഴ്ച; ലോക സമാധാനം നിലനിർത്താനും തീവ്രവാദത്തെ ചെറുക്കാനും ഈ ഐക്യം അനിവാര്യമെന്ന് അനൂപ് ആൻ്റണി

പ്രധാനമന്ത്രി നരേന്ദ്രമോദിയും മാര്‍പാപ്പയും തമ്മിൽ നടന്ന കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് യുവമോർച്ച ദേശിയ സെക്രട്ടറി അനൂപ് ആൻ്റണി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകത്തെ നയിക്കാൻ ഭാരതം തയ്യാറെടുക്കുമ്പോൾ ഒപ്പം നിൽക്കാനും കരുത്ത് പകരാനും ലോക ക്രൈസ്തവ സമൂഹം ഉണ്ടാകുമെന്നതിന്റെ സന്ദേശമാണ് ഈ കൂടിക്കാഴ്ചയെന്ന് അദ്ദേഹം പറയുന്നു.

ലോക സമാധാനം നിലനിർത്താനും തീവ്രവാദത്തെ ചെറുക്കാനും ഈ ഐക്യം അനിവാര്യമാണ്. മാർപ്പാപ്പയുടെ ഭാരത സന്ദർശനം ഉറ്റു നോക്കുന്ന ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിന് വലിയ പ്രത്യാശയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നൽകിയതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു

അനൂപ് ആൻ്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലോകത്തിലെ ഏറ്റവും പുരാതന സംസ്കാരത്തിന്റെ പ്രതിനിധിയായി ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ലോക കത്തോലിക്കാ സമൂഹത്തെ നയിക്കുന്ന മാർപ്പാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുകയും ഭാരതത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകത്തെ നയിക്കാൻ ഭാരതം തയ്യാറെടുക്കുമ്പോൾ ഒപ്പം നിൽക്കാനും കരുത്ത് പകരാനും ലോക ക്രൈസ്തവ സമൂഹം ഉണ്ടാകുമെന്നതിന്റെ സന്ദേശമാണ് ഈ കൂടിക്കാഴ്ച. ലോക സമാധാനം നിലനിർത്താനും തീവ്രവാദത്തെ ചെറുക്കാനും ഈ ഐക്യം അനിവാര്യമാണ്. മാർപ്പാപ്പയുടെ ഭാരത സന്ദർശനം ഉറ്റു നോക്കുന്ന ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിന് വലിയ പ്രത്യാശയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി നൽകിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *