Kerala

നെടുമ്പാശേരിയില്‍ മിന്നല്‍ പരിശോധന; രണ്ടരക്കോടിയുടെ സ്വര്‍ണം പിടികൂടി, ഏഴുപേര്‍ പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച അഞ്ചുകിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി.സംഭവത്തില്‍ ഏഴ് യാത്രക്കാരെ കസ്റ്റഡിയില്‍ എടുത്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വടകര, പത്തനംതിട്ട, കര്‍ണാടകയിലെ ഭട്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായവർ. നിലവിൽ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കി ‘കോവിഡ് ലവ് സ്റ്റോറി’

സംഭവം നടന്നത് ഇന്ന് രാവിലെയാണ്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനിടെയാണ് രണ്ടരക്കോടി വിലമതിക്കുന്ന സ്വര്‍ണമിശ്രിതം പിടികൂടിയത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ആദ്യമായാണ് വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്. പല രൂപങ്ങളിലാക്കി സ്വര്‍ണമിശ്രിതം കടത്താനാണ് ശ്രമിച്ചത്.

തുഷാര അജിത്തിന് പിന്തുണ നല്‍കിയതില്‍ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍

ഞായറാഴ്ച ആയതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിരവധി ഫ്‌ളൈറ്റുകള്‍ നെടുമ്പാശേരിയിലേക്ക് സര്‍വീസ് നടത്തിയിരുന്നു. യാത്രക്കാര്‍ സ്വര്‍ണം കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു മിന്നല്‍ പരിശോധന.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *