Kerala

തുഷാര അജിത്തിന് പിന്തുണ നല്‍കിയതില്‍ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍

നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് തുഷാര അജിത്ത് ആക്രമിക്കപ്പെട്ടെന്ന വ്യാജവാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍. ഇസ്‌ലാമോഫോബിയയില്‍ നിന്ന് ഉണ്ടായ വാര്‍ത്തയായിരുന്നു അതെന്നും ഇത്തരം വാര്‍ത്തകളില്‍ കൂടുതല്‍ ജാഗ്രത കാണിക്കുമെന്നും രാഹുല്‍ പറഞ്ഞു.ട്വിറ്ററിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

കടയിൽ നോണ്‍ ഹലാല്‍ ബോര്‍ഡ് വെച്ചതിനും പന്നിയിറച്ചി വിളമ്പിയതിനും തന്നെ ആക്രമിച്ചെന്ന് പറഞ്ഞ് തുഷാര അജിത്ത് എന്ന വനിതാ സംരംഭക രംഗത്തെത്തിയിരുന്നു.ഇക്കാര്യങ്ങൾ പറഞ്ഞ് തുഷാര അജിത്ത് ഫേസ്ബുക് ലൈവ് ഇത് അടക്കം എത്തിയിരുന്നു. ഇത് സംഘപരിവാറുകാരും ഏറ്റെടുത്തിരുന്നു. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ യുവതിയുടെ ആരോപണം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

എന്നാല്‍ കെട്ടിട തര്‍ക്കമാണ് വഴക്കില്‍ കലാശിച്ചതെന്നും മറ്റ് ആരോപണങ്ങള്‍ ശരിയല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.തുഷാര അജിത്തും സംഘവും കാക്കനാട്ടെ വര്‍ഗീസ് എന്നയാളുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡെയിന്‍ റെസ്റ്റൊ കഫേ നടത്തുന്ന ബിനോജ്, നകുല്‍ എന്നിവരെ ആക്രമിക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.ഇവരുടെ പരാതിയില്‍ തുഷാരയ്ക്കും സംഘത്തിനുമെതിരെ ഇന്‍ഫോ പാര്‍ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *