Cinema Kerala

‘വാ തുറക്കേണ്ടി വരുമ്പോൾ ഫെമിനിസ്റ്റുകൾ ബീഡി കത്തിക്കലാ പതിവ്’; റിമ കല്ലിങ്കലിനെതിരെ സൈബര്‍ ആക്രമണം

നടി റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ടിനു നേരേ വ്യാപക സൈബര്‍ ആക്രമണം.കഴിഞ്ഞ ദിവസം നടി ‘ദുഃഖത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍’ എന്ന ടാഗ്‌ലൈനിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.എന്നാൽ ഈ ചിത്രത്തിന് താഴെ ഇപ്പോൾ കടുത്ത സൈബർ ആക്രമണമാണ് താരത്തിനെതിരെ ഉയർന്നിരിക്കുന്നത്.ഫോട്ടോഷൂട്ടിലെ പുകവലിക്കുന്ന റിമയുടെ ചിത്രങ്ങളാണ് ആക്രമിക്കപ്പെടുന്നത്.പുകവലിക്കുന്ന ചിത്രങ്ങള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ വഴിതെറ്റിക്കുമെന്നാണ് വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ റിമയെ വ്യക്തിപരമായി ആക്രമിക്കുന്ന കമന്റുകളും ധാരാളമുണ്ട്.

ഒരാൾ പുക വലിക്കുന്നതും വലിക്കാത്തതും വ്യക്തിപരമായ കാര്യമാണെന്നും പക്ഷേ സമൂഹം ഉറ്റുനോക്കുന്ന സെലിബ്രിറ്റികള്‍ ഇത്തരം ഫോട്ടോകൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ പ്രചോദനമാകുമെന്നും വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. കേരളം സമൂഹം ഇപ്പോള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളായ മുല്ലപ്പെരിയാര്‍ വിഷയത്തിലോ കുഞ്ഞിന് വേണ്ടി സമരം ചെയ്യുന്ന അമ്മയുടെ വിഷയത്തിലോ റിമ അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.ഇക്കാര്യങ്ങളിൽ പിന്തുണ അറിയിക്കുകയോ അതുമല്ലെങ്കിൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി എന്തെങ്കിലും സഹായം ചെയ്യുകയോ അല്ലാതെ ഈ പുക ഫോട്ടോ കൊണ്ട് കേരളത്തിന് എന്തുഗുണം എന്നാണ് ആരാധകർ ചോദിക്കുന്നത്.

‘അനുപമ യെ പറ്റി ഒന്നും പറയാനില്ല .. എം .ജി യൂണിവേസിറ്റിയിലെ പെൺ കുട്ടിക്ക് നേരെ യുള്ള കയ്യേറ്റത്തെ ഒന്നും പറയാനില്ല ..! വാ തുറക്കേണ്ട ആവശ്യം വരുമ്പോഴൊക്കെ ഈ ഫെമിനിസ്റ്റ് നേതാക്കൾ വായിൽ ബീഡി കത്തിച്ചു പിടിക്കാർ ആണ് പതിവ്’- ഇങ്ങനെ ആയിരുന്നു ഒരാളുടെ കമന്റ്.

അതേസമയം റിമയെ പിന്തുണയ്ക്കുന്നവരും ഉണ്ട്. സിനിമയിലെ പുരുഷതാരങ്ങള്‍ പുക വലിക്കുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും സ്ത്രീകള്‍ ചെയ്യുമ്പോള്‍ അതെങ്ങനെ മോശമാകുന്നുവെന്നും ഇവര്‍ ചോദിക്കുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *