Cinema Kerala

മുല്ലപ്പെരിയാർ വിഷയം; തമിഴ്നാട്ടിൽ നടൻ പൃഥ്വിരാജിൻറെ കോലം കത്തിച്ചു

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുപണിയണമെന്ന നടൻ പൃഥ്വിരാജിന്‍റെ പ്രസ്താവനയ്ക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. തിങ്കളാഴ്​ച തേനി ജില്ലാ കളക്ടറേറ്റിന്​ മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ്​ ബ്ലോക്ക്​ പ്രവര്‍ത്തകരാണ് പൃഥ്വിയുടെ കോലം കത്തിച്ചത്. സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണ് പൃഥ്വിരാജ് നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കളക്ടർക്കും എസ്​.പിക്കും പരാതി നല്‍കിയെന്നും സംഘടന ജില്ല സെക്രട്ടറി എസ്​. ആര്‍ ചക്രവര്‍ത്തി പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 137.45 അടിയിലെത്തി; ഒരു മണിക്കൂർ കൊണ്ട് ഉയർന്നത് 0.10 അടി

തമിഴ് സിനിമയിൽ പൃഥ്വിരാജ് അടക്കമുള്ള മലയാള ചലച്ചിത്ര താരങ്ങളെ അഭിയിപ്പിക്കരുതെന്ന് തമിഴക വാഴ്​വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകന്‍ പറഞ്ഞു. ഇക്കാര്യത്തിൽ തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് എടുക്കണമെന്നും വേൽമുരുകൻ ആവശ്യപ്പെട്ടു.

ഭാവിയിൽ എപ്പോഴെങ്കിലും അപകടാവസ്ഥ സൃഷ്‌ടിക്കാൻ സാധ്യതയുള്ള മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി പൃഥ്വിരാജ് അടക്കമുള്ള മലയാള ചലച്ചിത്ര താരങ്ങൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ശക്തമായ ഭാഷയിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.

നടൻ പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന്റെ പരിഭാഷ:

“വസ്തുതകളും കണ്ടെത്തലുകളും എന്തായിരുന്നാലും, 125 വർഷം പഴക്കമുള്ള അണക്കെട്ട് ഒരു പ്രവർത്തന ഘടനയായി നിലനിൽക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ ഇല്ല! രാഷ്ട്രീയവും സാമ്പത്തികവുമായ വ്യത്യാസങ്ങൾ മാറ്റിവെച്ച്, ശരിയായ കാര്യം ചെയ്യുന്ന സമയമാണിത്. നമുക്ക് സിസ്റ്റത്തെ മാത്രമേ വിശ്വസിക്കാൻ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാം!”

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *