Kerala

മോന്‍സന്റെ വീട്ടില്‍ തിമിംഗലത്തിന്റെ എല്ലും; മേക്കപ്പ് മാന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

പുരാവസ്തു തട്ടിപ്പ് കേസിലെ പിടിയിലായ മോൻസൻ മാവുങ്കലിന്റെ കൈവശം തിമിംഗലത്തിന്റെ അസ്ഥികളുമെന്ന് സംശയം. എട്ടടി നീളമുള്ള എല്ലുകൾ വനംവകുപ്പ് കണ്ടെടുത്തത്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇത് സ്ഥിരീകരിക്കൂ.കാക്കനാട് വാഴക്കാലയിലുള്ള മോൻസൻ്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അസ്ഥികള്‍ കണ്ടെടുത്തത്. കലൂരിലെ മോന്‍സന്‍റെ വീട് പരിശോധിക്കുന്നത് തൊട്ടുമുമ്പാണ് ഇവ ഒളിപ്പിച്ചത്. ക്രൈംബ്രാഞ്ച് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.അതിനിടെ, പോക്സോ കേസിൽ മോന്‍സന്‍റെ പേഴ്സണൽ ക്യാമറമാനെയും അറസ്റ്റ് പൊലീസ് ചെയ്തു.മോന്‍സന്‍ പീഡിപ്പിച്ച പെണ്‍കുട്ടി ക്യാമറമാൻ ജോഷിക്കെതിരെയും മൊഴി നല്‍കിയിരുന്നു.

ജോഷിയെ ഉടൻ കോടതിയില്‍ ഹാജരാക്കും. മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍വച്ചാണ് ജോഷി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത സമയത്തായിരുന്നു പീഡനം നടന്നത്. ഈ സാഹചര്യത്തിലാണ് ഇയാളെയും പോക്‌സോ കേസില്‍ ഉള്‍പ്പെടുത്തിയത്. മോന്‍സനുമായി അടുപ്പമുള്ള മറ്റ് പലരും പീഡിപ്പിച്ചതായി പെണ്‍കുട്ടി ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. അവരെയും അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. സാധനങ്ങളും തെളിവുകളും പൊലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മകളെ വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി. കലൂരിലെ രണ്ട് വീട്ടിൽ വെച്ച് നിരവധി വട്ടം പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിയിച്ചിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *