Kerala

ബൈക്കിന് പിന്നിലിരുന്ന അമ്മയ്ക്ക് തലകറങ്ങി; പിടിവിട്ട് റോഡില്‍ വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ബൈക്കിന്റെ പിന്നിലിരുന്നുപോകവേ അമ്മയുടെ കയ്യില്‍ നിന്ന് പിടിവിട്ട് റോഡില്‍ വീണ പിഞ്ചുകുട്ടിക്ക് ദാരുണാന്ത്യം. ആലപ്പുഴ കോട്ടൂർ നാഴിപ്പാറ വട്ടമലയിൽ രഞ്ജിത്തിന്റെയും ഗീതയുടെയും മകൻ ആദവ് ആണ് മരിച്ചത്. മൂന്നു മാസം പ്രായമുള്ള മകനെയും കൊണ്ട് ആശുപത്രിയിൽ പോയി മടങ്ങവെ വീടിനു സമീപത്തുവച്ചായിരുന്നു അപകടം നടന്നത്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടാകുന്നത്. പനിയെ തുടർന്ന് ആദവിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ കാണിച്ച് മടങ്ങുകയായിരുന്നു. കുട്ടിയേയും കൈയിൽ പിടിച്ച് രഞ്ജിത്തിന്റെ ബൈക്കിന്റെ പിന്നിൽ ഇരിക്കുകയായിരുന്നു ​ഗീത. എന്നാൽ ഇടയ്ക്കുവെച്ച് ​ഗീതയ്ക്ക് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞ് പിടിവിട്ട് റോഡിൽ വീഴുകയായിരുന്നെന്ന് തിരുവല്ല പോലീസ് പറഞ്ഞു.

കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സയും നൽകി. പരിക്ക് ഗുരുതരമല്ലാത്തതിനാൽ വീട്ടിൽവിട്ടു.എന്നാല്‍ വെള്ളിയാഴ്ചയോടെ കുഞ്ഞ് ബോധം കെട്ട് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *