Kerala

നയതന്ത്ര സ്വര്‍ണക്കടത്തിൽ ഭീകരവാദ ബന്ധം കണ്ടെത്താനായില്ല, രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും തെളിവില്ല; കസ്റ്റംസ് കുറ്റപത്രം കോടതിയില്‍

നയതന്ത്ര സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ച് കസ്റ്റംസ്.മൂവായിരം പേജുള്ള കുറ്റപത്രം കൊച്ചിയിലെ കോടതിയിലാണ് കസ്റ്റംസ് സമർപ്പിച്ചത്. കേസിൽ സരിത്താണ് ഒന്നാം പ്രതി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിസന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കേസില്‍ ഇരുപത്തിയൊന്‍പതാം പ്രതിയാണ്. ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കസ്റ്റംസ് കുറ്റപത്രം കോടതിയിൽ നൽകിയത്.

വിളക്ക് കൊളുത്താൻ പറഞ്ഞപ്പോൾ പുച്ഛിച്ചവർക്കുള്ള മറുപടി; ഇന്ത്യ ലോകത്തിന്റെ കോവിഡ് സുരക്ഷിതസ്ഥാനമായെന്ന് പ്രധാനമന്ത്രി

സ്വപ്ന,സരിത്ത്, സന്ദീപ് എന്നീ പ്രതികളിൽ നിന്നും സ്വർണക്കടത്തിനെക്കുറിച്ച് വ്യക്തമായ അറിവ് എം.ശിവശങ്കറിനുണ്ടായിരുന്നു. ഇത്രയും ഉന്നത പദവിയിലുള്ള ശിവശങ്കർ സ്വർണക്കടത്തിനെക്കുറിച്ച് അറിഞ്ഞിട്ടും അക്കാര്യം മറച്ചു വച്ചത് ഗുരുതരമായ കുറ്റമാണെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. എന്നാൽ മറ്റേതെങ്കിലും തരത്തിൽ സ്വർണക്കടത്തിൽ നിന്നു ശിവശങ്കർ സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന് കണ്ടെത്താൻ കസ്റ്റംസിനായിട്ടില്ല.

ഉന്നതരെ ഒളിക്യാമറയിൽ കുരുക്കി മോൻസൻ; യുവതിയുടെ വെളിപ്പെടുത്തൽ

സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെട്ടുവെന്നായിരുന്നു എൻഐഎയുടെ കണ്ടെത്തൽ. എന്നാൽ ആ നിഗമനത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും കസ്റ്റംസിന് ലഭിച്ചിട്ടില്ല.21 തവണ നയതന്ത്രചാനൽ വഴി സ്വർണം റമീസ് സ്വർണം കടത്തി. ആകെ 169 കിലോ സ്വർണമാണ് ഇങ്ങനെ കടത്തി കൊണ്ടു വന്നത്. കോഴിക്കോട്ടും മലപ്പുറത്തുള്ള പ്രതികളാണ് സ്വർണക്കടത്തിനായി പണം നിക്ഷേപിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.എന്നാൽ ഏതെങ്കിലും മന്ത്രിമാർക്കോ ഉന്നത രാഷ്ട്രീയ നേതാക്കൾക്കോ സ്വർണക്കടത്തിൽ പങ്കുള്ളതായി കണ്ടെത്താൻ കസ്റ്റംസിനായിട്ടില്ല.

അനധികൃത ആംബുലന്‍സുകള്‍ക്കെതിരെ കര്‍ശന നടപടി; മന്ത്രി ആന്റണി രാജു

2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കസ്റ്റംസ് പിടികടിയത്. ഇതില്‍ പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *