Kerala

ഉന്നതരെ ഒളിക്യാമറയിൽ കുരുക്കി മോൻസൻ; യുവതിയുടെ വെളിപ്പെടുത്തൽ

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെതിരെ ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ. മോൻസന്റെ വീട്ടിലെ തിരുമൽ കേന്ദ്രത്തിൽ ഒളികാമറ വച്ച് മോൻസൻ മാവുങ്കൽ ദൃശ്യങ്ങൾ പകർത്തിയിരുന്നതായി മൊഴി.കേന്ദ്രത്തിൽ എട്ട് ഒളിക്യാമറകളുണ്ടെന്നും ഉന്നത വ്യക്തികളുടെ ദൃശ്യങ്ങൾ ഈ ക്യമാറകളിൽ ചിത്രീകരിച്ചിട്ടുണ്ടെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ.
മോൻസൻ പീഡനത്തിനിരയാക്കിയെന്ന പരാതി നൽകിയ യുവതിയാണ് അന്വേഷണ സംഘത്തോട് ഈ നിർണയ വെളിപ്പെടുത്തൽ നടത്തിയത്. മോൻസന്റെ ഭീഷണി ഭയന്നാണ് പലരും പൊലീസിൽ പരാതിപ്പെടാത്തതെന്നും തന്റെ ദൃശ്യങ്ങളും മോൻസൻ പകർത്തിയിട്ടുണ്ടെന്നും യുവതി വെപറയുന്നു.

മഴക്കെടുതി; ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 65 ആയി

മോൻസൻ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിലാണ് ചികിത്സാകേന്ദ്രമുണ്ടായിരുന്നത്.ഇവിടെ സൗന്ദര്യ വർധക ചികിത്സയും മസാജിങ്ങുമാണ് ഇവിടെ നടന്നിരുന്നത്. ഈ കേന്ദ്രത്തിനുള്ളിൽ ഒളിക്യാമറ ഘടിപ്പിച്ചിരുന്നതായാണ് പെൺകുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. മോൻസന്റെ ചികിത്സ യ്ക്കായി എത്തിയ ഉന്നതർ ഉൾപ്പെടെ പലരും ക്യാമറ കെണിയിൽ പെട്ടിട്ടുണ്ട്. മോൻസൻ കോടികൾ തിരിച്ചു നൽകാൻ ഉള്ള പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് പരാതിനൽകാത്തത്. മസാജ് സെന്ററിൽ പരിശോധനനടത്തിയ ക്രൈംബ്രാഞ്ച് സംഘം നിരവധി സാധനങ്ങൾ പിടിച്ചെടുത്തു.ഇവിടെ ഫോറൻസിക്ക് വിഭാഗവും പരിശോധനയ്ക്ക് എത്തി.

സംസ്ഥാനത്ത് ഇന്ന് ബാങ്ക് സമരം; ഇടപാടുകള്‍ തടസ്സപ്പെടും

അതേസമയം, പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മോൻസനെതിരെ ക്രൈംബ്രാ‌ഞ്ച് അന്വേഷണം നടക്കുകയാണ്. മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതി. കലൂരിലെ രണ്ട് വീട്ടിൽ വെച്ച് നിരവധി വട്ടം പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിയിച്ചിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *