Kerala

സംസ്ഥാനത്ത് ഇന്ന് ബാങ്ക് സമരം; ഇടപാടുകള്‍ തടസ്സപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സമരം ചെയ്യുന്ന സിഎസ്‍ബി ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബങ്കുകളിലെ ജീവനക്കാരും ഇന്ന് പണിമുടക്കുന്നത്. സമരത്തിൽ സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാരടക്കം പങ്കുചേരും. ഇതോടെ ഇന്ന് കേരളത്തിലെ ബാങ്കിംഗ് രംഗം ഇന്ന് പൂർണമായും സ്തംഭിക്കും.

ഇന്ന് പണിമുടക്കും നാളെ നാലാം ശനിയാഴ്ചയും തുടർന്നു ഞായറാഴ്ചയും വരുന്നതോടെ സംസ്ഥാനത്ത് മൂന്നു ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.

സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താത്ക്കാലിക നിയമനം നിർത്തലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിഎസ്‍ബി ബാങ്ക് ജീവനക്കാർ സമരം നടത്തുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *