Kerala

പോക്സോ കേസ്; മോന്‍സന്‍റെ ജീവനക്കാര്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി, അന്വേഷണം ആരംഭിച്ച് ക്രൈംബ്രാ‌ഞ്ച്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. പെണ്‍കുട്ടിയുടെ പരാതി ഒതുക്കാന്‍ മോന്‍സന്റെ ജീവനക്കാര്‍ കുട്ടിയെ ഭീഷണിപ്പെടുത്താന്‍ വീട്ടിലെത്തിയതിന്റെ തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇതിനിടെ പുരാവ്‌സ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കിലിന്റെ റിമാന്‍ഡ് അടുത്ത മാസം മൂന്ന് വരെ നീട്ടി. എറണാകുളം സിജെഎം കോടതിയാണ് റിമാന്‍ഡ് നീട്ടിയത്.

ഉന്നതവിദ്യാഭ്യാസം വാഗ്ദാനം ചെയ്തു പെൺകുട്ടിയെ കലൂരിലെ വീട്ടില്‍ താമസിപ്പിച്ചു പീഡിപ്പിച്ചെന്നാണു മോന്‍സനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി. കൊച്ചിയിലെ മറ്റൊരു വീട്ടിലും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും മാതാവ് മൊഴി നല്‍കി.പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാര്‍ ഉന്നയിയിച്ചിരുന്നു. നോര്‍ത്ത് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്.

പെണ്‍കുട്ടി നൽകിയ മൊഴിയില്‍ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു.ഇവരെയും കേസില്‍ പ്രതി ചേര്‍ത്തേക്കും. മോന്‍സന്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിന് പിറകെ പെണ്‍കുട്ടിയെ കാണാന്‍ മോന്‍സന്റെ ജീവനക്കാര്‍ വീട്ടിലെത്തിയിരുന്നു. പോക്‌സോ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് സൂചനയുണ്ട്.

കൂടാതെ കഴിഞ്ഞ ദിവസം മോൻസൻ മാവുങ്കലിനെ കുറിച്ച് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറപുറത്തുവന്നിരുന്നു. ഇയാൾ സൗഹൃദവലയത്തിലുള്ള ഉന്നതര്‍ക്കു പെൺകുട്ടികളെ കാഴ്‌ച്ച വെച്ചിരുന്നതായാണ് ആരോപണം ഉയരുന്നത്. വിവിധ മേഖലകളിൽ സ്വാധീനമുള്ളവരെ സുഹൃത്തുക്കളാക്കാൻ മോൻസൻ ഈ വഴി ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷണിക്കും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *