Kerala

ഗായത്രി സുരേഷിന്റെ കൂടെയുണ്ടായിരുന്ന ജിഷിൻ ഞാൻ അല്ല, ചീത്ത വിളി മുഴുവൻ എനിക്കാണ്; വാർത്ത നിഷേധിച്ച് സീരിയൽ താരം

നടി ​ഗായത്രി സുരേഷിന്റെ വാഹനം അപകടത്തിൽപ്പെട്ടത് വലിയ വിവാദമായി മാറിയിരുന്നു. അപകടത്തിന് പിന്നാലെ താരം വാഹനം നിർത്തത്തെ പോയത് വൻ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.അതിനിടെ ​ഗായത്രിയുടെ കൂടെ അന്ന് വാഹമോടിച്ചവരെക്കുറിച്ചും അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങി.

ഗായത്രിയുടെ കൂടെ ഉണ്ടായിരുന്നത് സീരിയൽ നടൻ ജിഷിൻ മോഹൻ ആണെന്ന തരത്തിൽ ചില വാർത്തകളും പുറത്തുവന്നിരുന്നു.ഇപ്പോഴിതാ ഇത്തരം വ്യാജ വാർത്തകൾക്കെതിരെ ജിഷിൻ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് . ​ഗായത്രിയുടെ കൂടെയുണ്ടായിരുന്നത് താനല്ല എന്നാണ് താരം ഇൻസ്റ്റ​ഗ്രാം ലൈവിലൂടെ വ്യക്തമാക്കിയത്.‘ആ ജിഷിൻ ഞാനല്ല. ഗായത്രി സുരേഷിന്റെ വൈറൽ ആയ ആക്‌സിഡന്റ് വിഡിയോയിൽ പറയുന്ന ആ “ജിഷിൻ” ഞാനല്ല സൂർത്തുക്കളെ’- എന്ന ക്യാപ്ഷ്യനോടെയാണ് ജിഷിൻ വിഡിയോ പങ്കുവെച്ചത്.

നടി ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം കാക്കനാട് ഭാഗത്തു വച്ചാണ് അപകടത്തിൽപ്പെട്ടത്. ഇവർ വാഹനം നിർത്താതെ പോയതോടെ ഒരു സംഘം പിന്തുടരുകയും ഗായത്രിയേയും സുഹൃത്തിനെയും നടുറോഡിൽ തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *