Kerala

ചികിത്സയുടെ പേരില്‍ യുവതികളെ താമസിപ്പിച്ചു പെൺവാണിഭം; മോന്‍സന്‍ ഉന്നതര്‍ക്കു പെണ്‍കുട്ടികളെ കാഴ്ചവച്ചിരുന്നതായും ആരോപണം, സെക്‌സ് മാഫിയയുടെ ക്രൂരതകള്‍ പുറത്ത്

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിനെ കുറിച്ച് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ സൗഹൃദവലയത്തിലുള്ള ഉന്നതര്‍ക്കു പെൺകുട്ടികളെ കാഴ്‌ച്ച വെച്ചിരുന്നതായാണ് ആരോപണം ഉയരുന്നത്.ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മോൻസനെതിരായ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് പുതിയ ആരോപണവും ഉയർന്നിരിക്കുന്നത്. വിവിധ മേഖലകളിൽ സ്വാധീനമുള്ളവരെ സുഹൃത്തുക്കളാക്കാൻ മോൻസൻ ഈ വഴി ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണിക്കും.

പ്രതിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണു ഇയാൾക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തത്.പെൺകുട്ടി ഒരു തവണ പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ വിവാഹവാഗ്ദാനം ചെയ്തു ഗര്‍ഭഛിദ്രം നടത്തിയതായും സംശയിക്കുന്നു. മോന്‍സന്റെ ഉന്നത സ്വാധീനം ഭയന്നാണ് നേരത്തെ പരാതി കൊടുക്കാതിരുന്നതെന്ന് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാതാവു പൊലീസിനു മൊഴി നല്‍കി.

ഉന്നതവിദ്യാഭ്യാസം വാഗ്ദാനം ചെയ്തു പെൺകുട്ടിയെ കലൂരിലെ വീട്ടില്‍ താമസിപ്പിച്ചു പീഡിപ്പിച്ചെന്നാണു ജീവനക്കാരിയുടെ പരാതി. കൊച്ചിയിലെ മറ്റൊരു വീട്ടിലും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും മാതാവ് മൊഴി നല്‍കി. മുഖ്യമന്ത്രിക്കു നല്‍കിയ പരാതി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കൈമാറുകയായിരുന്നു. പീഡനക്കേസില്‍ പെണ്‍കുട്ടിയും മാതാവും മൊഴി നല്‍കി. മോൻസൻറെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഈ കേസും കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടിയെ ദീര്‍ഘകാലം പീഡിപ്പിച്ചതായാണു മൊഴി.

മോന്‍സന്‍ അറസ്റ്റിലാകുന്നതിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളിലും കുറ്റകൃത്യം ആവര്‍ത്തിച്ചതായി മൊഴിയിലുണ്ട്. മറ്റാര്‍ക്കെങ്കിലും സമാനപരാതിയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *