Kerala

കല്ലാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

തിരുവനന്തപുരം: കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചു.തലസ്ഥാന ജില്ലയിലെ കൈമനം സ്വദേശി അഭിലാഷ് ആണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. നെല്ലിക്കുന്ന് ചെക്ക്ഡാമില്‍ കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്. കൂടെയുണ്ടായിരുന്ന ആളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. കല്ലാര്‍ ഉള്‍പ്പെടെയുള്ള നദികളില്‍ ജലനിരപ്പ് ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും സര്‍ക്കാരും ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നല്‍കിയിരുന്നു. പേപ്പാറ, അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

പേപ്പാറ ഡാമിന്റെ ഷട്ടര്‍ രാത്രി പത്തിന് നാല്‍പ്പത് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ 140 സെന്റീമീറ്ററാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *