സംസ്ഥാനത്തെ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ നാളെ നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവച്ചിരിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
സംസ്ഥാനത്തെ വിവിധ സർവകലാശാലകളും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ ഒക്ടോബർ 18 തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവെക്കണമെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ഇതുസംബന്ധിച്ച് സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയിരുന്നു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്
അതേസമയം കേരളത്തിൽ ന്യൂനമർദ്ദത്തിന്റെ ശക്തികുറഞ്ഞതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ മരണം ആറായി; പലയിടങ്ങളിലും വൈദ്യുതി ഇല്ല
നിലവിലെ സാഹചര്യം പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചിരുന്ന തീയതിയും മാറ്റി. ഒക്ടോബർ 18ന് കോളജുകൾ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് ഒക്ടോബർ 20ലേയ്ക്ക് നീട്ടി. പത്തൊമ്പതാം തീയതി വരെ മഴ തുടരും എന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.