Kerala

കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ മരണം ആറായി; പലയിടങ്ങളിലും വൈദ്യുതി ഇല്ല

കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഉരുള്‍പൊട്ടലില്‍ മരണം ആറായി. നാലുപേരെ കാണാതായി.ഉരുള്‍പൊട്ടലിനെ തുടർന്ന് ഒരു കുടുംബത്തിലെ ആറുപേരടക്കം 13 പേരാണ് അപകടത്തില്‍പ്പെട്ടത്. പഞ്ചായത്തിൽ രണ്ട് ദുരിതാശ്വാസക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹം മുണ്ടക്കയത്തെ ആശുപത്രിയിൽ ഉടൻ കൊണ്ടുവരും.

ഇടുക്കിയിലും ഉ‌രുൾപൊട്ടൽ; ഏഴ് പേർ മണ്ണിനടിയിൽ; ആറു ജില്ലകളിൽ അതി തീവ്ര മഴ, നാളെയും മഴ കനത്തേക്കും

അതേസമയം, കാഞ്ഞിരപ്പള്ളി കൂട്ടിക്കൽ മേഖലയിൽ കനത്ത മഴ തുടരുകയാണ്. സംഭവസ്ഥലത്തെ 13 വാർഡുകളിൽ ഒൻപത് വാർഡുകളിലും വൈദ്യുതി തടസപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും പരമാവധി രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. 35 പേരടങ്ങുന്ന കരസേനയുടെ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. 86 കുടുംബങ്ങളിലായി 222 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്.

പാലക്കാട്ടെ മലയോര ടൂറിസം കേന്ദ്രങ്ങൾ, ഡാമുകളിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു

പ്രതികൂല സാഹചര്യം നിലനിൽക്കുന്നതിനാൽ ഉരുൾപൊട്ടലിൽകൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ മരണം ആറായി; പലയിടങ്ങളിലും വൈദ്യുതി ഇല്ല
കാണാതായവർക്കായി നാളെ രാവിലെ 5 മണി മുതൽ വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിർദേശമനുസരിച്ച് നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *