Kerala

കണ്ണൂരിൽ ഒന്നര വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവം; പിതാവ് അറസ്റ്റില്‍

കണ്ണൂര്‍ ജില്ലയിലെ പാത്തിപാലത്ത് ഒന്നര വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതാവ് അറസ്റ്റില്‍. തലശേരി കുടുംബ കോടതി ജീവനക്കാരന്‍ പത്തായക്കുന്ന് സ്വദേശി കെ.പി ഷിജുവാണ് പിടിയിലായത്. കൊല്ലപ്പെട്ട അന്‍വിതയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാതാവ് സോനയുടെ പൊന്ന്യത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

ഭാര്യയെും ഒന്നര വയസുളള മകളെയും പുഴയില്‍ തളളിയിട്ട ശേഷം സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞ ഷിജുവിനെ മട്ടന്നൂര്‍ മഹാ ശിവ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്. ക്ഷേത്ര കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്

ഇന്നലെ വൈകിട്ട് ആറരയോടെയാണ് ഭാര്യ സോനയെയും മകള്‍ അന്‍വിതയെയും കൂട്ടി ഷിജു പാത്തിപ്പാലം വള്ള്യായി റോഡിലെ പുഴക്കടവില്‍ എത്തിയത്. തുടര്‍ന്ന് ഭാര്യയെയും മകളെയും പുഴയില്‍ തളളിയിട്ട ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു.കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സോനയെ രക്ഷപെടുത്തിയത്. ഒന്നര വയുളള മകളെ രക്ഷപെടുത്താനായില്ല.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *