Kerala

‘പീഡനക്കേസ് അന്വേഷിക്കാൻ വിമാന ടിക്കറ്റ്’; എറണാകുളം നോർത്ത് പോലീസിനെതിരെ കൂടുതൽ പരാതികൾ

എറണാകുളം: കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസന്വേഷണത്തിന് വിമാന ടിക്കറ്റ് കൈക്കൂലിയായി വാങ്ങിയ എറണാകുളം നോർത്ത് പൊലീസിനെതിരെ കൂടുതൽ പരാതികൾ. സ്റ്റേഷനിൽ എത്തുന്ന ഗാർഹിക പീഡന പരാതികൾ ഒരുക്കുന്നതിനായി പോലീസുകാർ കൈക്കൂലി വാങ്ങുന്നത് നിത്യസംഭവമെന്നാണെന്നാണ് ഉയരുന്ന ആരോപണം. കുറ്റക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

എറണാകുളത്ത് റെഡ് അലർട്ട്; കനത്ത മഴ നേരിടാൻ ജില്ല പൂർണ്ണ സജ്ജം, സ്ഥിതിഗതികൾ വിലയിരുത്തി

വീടുവിട്ടിറങ്ങിയ പെൺമക്കളെ കണ്ടെത്താൻ പരാതി നൽകിയ ഡൽഹി സ്വദേശികളായ ദമ്പതികളോടു പൊലീസ് കൈക്കൂലി ചോദിക്കുകയും ഇവരുടെ ആൺമക്കളെ കേസിൽ കുരുക്കുകയും ചെയ്തുവെന്ന് കുട്ടികളുടെ അമ്മ പരാതിപ്പെട്ടിരുന്നു. പരാതിയെ തുടർന്ന് എഎസ്ഐ സ്ഥലം മാറ്റിയിരുന്നു.നോർത്ത് സ്റ്റേഷൻ എഎസ്ഐ വിനോദ് കൃഷ്ണയെയാണ് എആർ ക്യാംപിലേക്കു മാറ്റിയത്.എന്നാൽ പരാതി നൽകുന്ന സ്ത്രീകളെ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സമീപനം നിരന്തരമായി നോർത്ത് പൊലീസ് സ്വീകരിക്കുന്നുവെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.

‘കാഞ്ഞിരപ്പിള്ളി താലൂക്കില്‍ 16 പേരെ കാണാതായി’; എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി റവന്യൂ മന്ത്രി കെ. രാജന്‍

കഴിഞ്ഞ ജൂലൈയിൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി കൊച്ചി ചളിക്കവട്ടം സ്വദേശിനി നോർത്ത് പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ നോർത്ത് പൊലീസ് ഈ പരാതിയിൽ കേസെടുത്തില്ല. പകരം ഭർത്താവ് ഭാര്യപിതാവിനെ മർദ്ദിച്ചതിന് നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി ഇയാൾക്കെതിരെ കേസെടുത്തു.അവസാനം പെൺകുട്ടി കമ്മീഷണ‍ർക്കും വനിത കമ്മീഷനും പരാതി നൽകിയതിന് പിന്നാലെയാണ് ഭർത്താവ് ജിപ്സനെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും.

പേമാരി, ദുരിതം; സംസ്ഥാനത്ത് 8 മരണം, 12 പേരെ കാണാനില്ല, മന്ത്രിമാർ കോട്ടയത്ത്

പരാതി നൽകാനെത്തുന്ന സ്ത്രീകളെ അവഹേളിച്ച് കുറ്റക്കാരെ സംരക്ഷിക്കാൻ സ്റ്റേഷനിലെ ചില പൊലീസുകാർ കൈക്കൂലി വാങ്ങി കൂട്ടുനിൽക്കുന്നുവെന്നാണ് ആക്ഷേപം. ഇവർക്കെതിരെ നടപടി ആവശ്യപ്പട്ട് എംഎൽപിഐ പ്രവർത്തകർ കൊച്ചി കമ്മീഷണർ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *