Kerala

പൂഞ്ഞാറിൽ യാത്രക്കാരുമായി കെഎസ്ആ‍ർടിസി ബസ് വെള്ളക്കെട്ടിൽ മുങ്ങി; യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി

കോട്ടയം പൂഞ്ഞാറിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് വെള്ളത്തിൽ മുങ്ങി. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് മുൻപിൽ വെച്ചായിരുന്നു സംഭവം. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു.

ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. ബസിന്റെ പകുതിയിലേറെ വരെ വെള്ളത്തിൽ മുങ്ങിയിരുന്നു. ഇവിടെ ഒരാൾ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്.

കെഎസ്ആർടിസി ബസ് വെള്ളത്തിൽ മുങ്ങിയ നിലയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. ചോലത്തടത്ത് ഉരുൾ പൊട്ടി. അടുക്കം ഭാഗത്തും ഉരുൾ പൊട്ടിയതായി റിപ്പോർട്ടുണ്ട്. പനച്ചികപ്പാറ കാവും കടവ് പാലം വെള്ളത്തിനടിയിലായി. ഈരാറ്റുപേട്ട കടുവാമൂഴിയിൽ മീനച്ചിലാറ്റിൽ നിന്നും വെള്ളം റോഡിലേക്ക് കയറി.

ഇതേത്തുടർന്ന് വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങൾ മാറ്റുകയാണ്. തീക്കോയി ചാമപ്പാറയ്ക്ക് സമീപിം വീടുകളിലും വെള്ളം കയറി. പിണ്ണാക്കനാട് ടൗണിന് സമീപം പാറത്തോട് റോഡും വെള്ളത്തിലായി. ഈരാറ്റുപേട്ട-പാലാ റോഡിലും വെള്ളം കയറി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *