Kerala

ഇന്ധന വില ഇന്നും കൂടി; പതിനേഴ് ദിവസത്തിനിടെ കൂട്ടിയത് നാലര രൂപയിലേറെ

തിരുവനന്തപുരം: ഇന്ധന വിലയിലെ കൊള്ളയടി ഇന്നും തുടർന്ന് എണ്ണക്കമ്പനികൾ.പെട്രോളിന്​ 32 പൈസയും ഡീസലിന്​ 38 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്​.ഇതോടെ ഡീസൽ വില 100 കടക്കുന്ന പന്ത്രണ്ടാമത് സംസ്ഥാനമായി കേരളം മാറി.

പാറശ്ശാലയിൽ ഒരു ലിറ്റർ ഡീസലിൻറെ 100.11 രൂപയാണ് വില. തിരുവനന്തപുരത്തെ വെള്ളറടയിൽ ഡീസലിന് 100.08 രൂപയായി. തലസ്ഥാനത്ത് ഒരു ലിറ്റർ ഡീസലിന്​ 99.85 രൂപയും കൊച്ചിയിൽ 97.95 രൂപയും കോഴിക്കോട്​ 98.28 രൂപയുമാണ്​.തിരുവനന്തപുരത്ത്​ പെട്രോളിന്​ 106.40 രൂപയും കൊച്ചിയിൽ 104.42യും, കോഴിക്കോട്​ 104.64 രൂപയുമാണ് വില.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *