ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് ചർച്ചയായി മാറുന്നു. മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പത്തിരണ്ടാമത് ജന്മദിനത്തോടനുബന്ധിച്ച് ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ജനവാസമില്ലാത്ത ദ്വീപുകളിലെ ഏതാനും ചില അശോകസ്തംഭങ്ങൾക്കപ്പുറം ആദ്യമായി ലക്ഷദ്വീപിൽ ഒരു പ്രതിമ സ്ഥാപിക്കപ്പെടുന്നു . കാരണമെന്തായാലും വർഷങ്ങളായി ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിന് തടസ്സം നേരിട്ടത് ശരിയായില്ല. ദ്വീപ് നിവാസികൾക്കുമേൽ ഒരു കളങ്കമായി വന്ന ആരോപണത്തിന് ഇന്നത്തോടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പരിസമാപ്തി കുറിക്കുകയാണെന്നും സന്ദീപ് വാര്യർ പറയുന്നു.
പോസ്റ്റിൻ്റെ പൂർണ രൂപം
ഇന്ന് മഹാത്മജിയുടെ നൂറ്റി അമ്പത്തിരണ്ടാമത് ജന്മദിനം .
ചരിത്രത്തിലാദ്യമായി ലക്ഷദ്വീപിൽ ഇന്ന് ഗാന്ധി പ്രതിമ അനാച്ഛാദനം നിർവ്വഹിക്കപ്പെടുകയാണ് . ബഹു .പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ഗാന്ധി പ്രതിമയുടെ അനാച്ഛാദനം കവരത്തി ദ്വീപിൽ നിർവ്വഹിക്കുക . ജനവാസമില്ലാത്ത ദ്വീപുകളിലെ ഏതാനും ചില അശോകസ്തംഭങ്ങൾക്കപ്പുറം ആദ്യമായി ലക്ഷദ്വീപിൽ ഒരു പ്രതിമ സ്ഥാപിക്കപ്പെടുന്നു . കാരണമെന്തായാലും വർഷങ്ങളായി ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിന് തടസ്സം നേരിട്ടത് ശരിയായില്ല. ദ്വീപ് നിവാസികൾക്കുമേൽ ഒരു കളങ്കമായി വന്ന ആരോപണത്തിന് ഇന്നത്തോടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പരിസമാപ്തി കുറിക്കും . ലക്ഷദ്വീപും ഇന്ത്യയാണ് , ദ്വീപുകാരും ഇന്ത്യക്കാരാണ് .
ഗാന്ധിയൻ മൂല്യങ്ങളുയർത്തിപ്പിടിച്ച് ആത്മനിർഭരമായ ,സ്വയംപര്യാപ്തമായ രാഷ്ട്രത്തിൻ്റെ നിർമ്മിതിയിലാണ് നമ്മളിന്ന്. ജാതി മത വർണ വർഗ വ്യത്യാസങ്ങൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കുമപ്പുറം 135 കോടി വരുന്ന നാമെല്ലാവരും ഇന്ത്യക്കാരാണ് എന്ന ആത്മബോധം നമ്മിലുണ്ടാവാൻ ഈ ഗാന്ധി ജയന്തി ദിവസം സാധിക്കട്ടെ .