Kerala

മൂന്ന് ദിവസമായി ഓഫീസില്‍ വരുന്നില്ല; ലോക്‌നാഥ് ബെഹറ അവധിയില്‍

തട്ടിപ്പ് വീരൻ മോണ്‍സണ്‍ മാവുങ്കലുമായുള്ള അടുപ്പത്തിന്റെ പേരില്‍ വിവാദത്തിലായ ലോക്‌നാഥ് ബെഹ്‌റ അവധിയിൽ പ്രവേശിച്ചു. മുന്‍ പോലീസ് മേധാവിയായിരുന്ന അദ്ദേഹം നിലവിലെ കൊച്ചി മെട്രോ എം.ഡിയുമായി തുടരുകയായിരുന്നു.വിവാദങ്ങൾക്ക് പിന്നാലെ മൂന്ന് ദിവസമായി അദ്ദേഹം ഓഫീസില്‍ വന്നിരുന്നില്ല, ഇതോടെ ബെഹ്‌റ അവധിയിലാണെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കുന്ന വിവരം. വിവാദത്തെ തുടര്‍ന്ന് കേസന്വേഷണം പൂര്‍ത്തിയാകുന്നത് വരെയെങ്കിലും ബെഹ്റയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയിലാണ് അദ്ദേഹം അവധിയിലാണെന്ന വിവരം പുറത്തുവരുന്നത്.

വിവാദങ്ങള്‍ക്കു ശേഷം ഇതുവരെയും ബെഹ്‌റ ഓഫീസില്‍ എത്തിയിട്ടില്ല.അവസാനമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹം മെട്രോയുടെ ഓഫീസിലെത്തിയത്.എന്നാൽ ഭാര്യയുടെ ചികിത്സാര്‍ഥമാണ് അവധിയെന്നാണ് വിശദീകരണം. ബെഹ്‌റ സ്വദേശമായ ഒഡിഷയിലേക്കു പോവുമെന്നാണ് അറിയുന്നത്.

മോന്‍സനൊപ്പമുള്ള ബെഹറയുടെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന്റെ ‘ബീറ്റ് ബുക്ക്’ മോണ്‍സന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചത് ബെഹ്റയുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന വിവരവും പുറത്തുവന്നത്‌.സാധാരണ നിലയിൽ ധനകാര്യ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, പ്രധാന കവലകള്‍ എന്നിവിടങ്ങളിലാണ് ബീറ്റ് ബുക്ക് വെക്കാറുള്ളത്. വ്യക്തികളുടെ വീടുകള്‍ക്കുമുന്നില്‍ വെക്കാറില്ല.സംഭവം വിവാദമായതോടെ പോലീസ് ഇതെടുത്തുമാറ്റുകയും ചെയ്തിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *