മോൻസൺ മാവുങ്കലിന്റെ കേസിൽ അനാവശ്യമായി തന്നെ വലിച്ചിഴയ്ക്കുന്നതായി എംപിയും കോൺഗ്രസ് നേതാവുമായ ഹൈബി ഈഡൻ. പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾ ക്ഷണിച്ചത് അനുസരിച്ചാണ് മോൻസന്റെ വീട്ടിൽ പോയത്. അന്നാണ് ആദ്യമായും അവസാനമായും മോൻസനെ കണ്ടത്. തട്ടിപ്പിന് ഇരയായവർ അവ്യക്തത ഒഴിവാക്കണമെന്നും, താൻ മോൻസന്റെ സാമ്പത്തിക ഇടപാടുകളിൽ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരാതിക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു .
കേസിൽ തന്റെ പങ്ക് തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടക്കേസ് നൽകും. കേസ് അട്ടിമറിക്കാൻ പോലീസും കൂട്ട് നിന്നിട്ടുണ്ട്. ഇവരാണ് മോൻസനെ പല കാര്യങ്ങളിലും സഹായിച്ചത്. ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ഹൈബി ഈഡൻ കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.