Kerala

ഓപ്പറേഷൻ പി ഹണ്ട്: കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ രണ്ടു പേർക്കെതിരെ കേസ്

കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നടത്തിയ ഓപ്പറേഷൻ പി ഹണ്ട് റെയിഡിൽ നിരവധി പേർ പോലീസ് വലയിലായി. കേരളത്തിൽ പോലീസ് സംസ്ഥാന വ്യാപകമായി ഇന്ന് കാലത്ത് മുതൽ നടത്തിയ P-Hunt റെയിഡിൽ നിരവധി പേരാണ് പിടിയിലായത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയും ഡാർക്ക് നെറ്റ് വഴിയും കുട്ടികൾക്കെതിരെയുള്ള ലൈംഗീകതിക്രമങ്ങളും അശ്ലീല ചിത്രങ്ങളും ഡൌൺലോഡ് ചെയ്തും ഷെയർ ചെയ്തും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി രാജ്യാന്തര കുറ്റാന്വേഷണ സംഘമായ ഇൻറർപോളുമായി കേരളാ പോലീസ് സഹകരിച്ചു പ്രവർത്തിച്ചുവരികയാണ്.

കണ്ണൂർ സിറ്റി പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ 2 പേർക്കെതിരെ പോലീസ് ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു. സൈബർ പോലീസ് സ്റ്റേഷൻറെയും സെല്ലിൻറെയും നേതൃത്വത്തിൽ ആണ് കണ്ണൂർ സിറ്റി പോലീസ് റെയിഡ് നടത്തിയത്. പ്രതികളിൽ നിന്നും അശ്ലീല വെബ് സൈറ്റുകൾ സന്ദർശിച്ചതിനും വീഡിയോ ഡൌൺ ലോഡ് ചെയ്തതിനുമുള്ള തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളിൽ നിന്നും രണ്ടു ഫോണുകളും ഒരു പെൻ ഡ്രൈവും റെയിഡിൽ പോലീസ് പിടികൂടി.

പിടികൂടിയ ഫോണുകളും പെൻ ഡ്രൈവും വിദഗ്ധ പരിശോധനക്കായി ഫോറെൻസിക് വകുപ്പിന് അയച്ചുകൊടുക്കും. അശ്ലീല വെബ് സൈറ്റുകളും, ആപ്ലികേഷനുകളും നിരോധിത പോൺ സൈറ്റുകളും സന്ദർശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അന്തരാഷ്ട്ര തലത്തിൽ പ്രത്യേക വിഭാഗം തന്നെ ഇൻറർപോളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ഇത്തരം പ്രതികളെ കണ്ടെത്തുന്നതിന് കേരളാ പോലീസ് ഇൻറർപോളുമായി സഹകരിച്ചു പ്രവർത്തിച്ചുവരികയാണ്. ഇത്തരം വ്യക്തികളെ വളരെ കാലത്തെ നിരീക്ഷണത്തിന് ശേഷമാണ് പോലീസ് പിടികൂടി നിയമത്തിൻറെ മുന്നിലെത്തിക്കുന്നത്.ഓപ്പറേഷൻ പി ഹണ്ട്: കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ രണ്ടു പേർക്കെതിരെ കേസ്

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *