Kerala

വാസവൻ അടച്ച അധ്യായം എന്തിന് മുഖ്യമന്ത്രി വീണ്ടും തുറന്നു? സർക്കാരിന് കള്ളക്കളിയെന്നും വിഡി സതീശൻ

തിരുവനന്തപുരം: നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സർക്കാരിന്റേത് കള്ളക്കളിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നേരത്തെ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ‘ചാപ്റ്റർ ക്ലോസ്ഡ് എന്നായിരുന്നു മന്ത്രി വിഎൻ വാസവൻ പറഞ്ഞത്. അങ്ങനെ ക്ലോസ് ചെയ്തത് മുഖ്യമന്ത്രി എന്തിനാണ് തുറക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും വ്യത്യസ്ത നിലപാടാണുള്ളത്. പത്ത് ദിവസം മുമ്പ് ഒരു പ്രസ്താവന നടത്തുക അതിന് ശേശം പത്ത് ദിവസത്തിന് ശേഷം വീണ്ടും അത് ആവർത്തിക്കുകയാണ് മുഖ്യമന്ത്രി. പ്രസ്താവന നടത്താനല്ല മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത്. പ്രവർത്തിക്കാണെന്നും അദ്ദേഹം പറഞ്ഞു.വർഗീയ പരാമർശങ്ങളിൽ സർക്കാർ ഇതുവരെ നടപടിയെടുത്തില്ല. മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയമാണെന്നും വിഡി സതീശൻ വിമർശിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *