കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബവ്കോയുടെ മദ്യശാലകൾ ആരംഭിക്കുന്ന കാര്യം ആലോചനയില്‍ ഇല്ലെന്നു എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു ഒരു കാര്യവുമില്ലാത്ത പ്രചാരണമാണു മാധ്യമങ്ങളിലൂടെ നടന്നത്.
ഒഴിഞ്ഞുകിടക്കുന്ന ഡിപ്പോ കെട്ടിടങ്ങളില്‍ ബെവ്കോ ഔട്ട്ലെറ്റുകള് തുടങ്ങുന്നതു സംബന്ധിച്ച് കെഎസ്ആര്‍ടിസിയുടെ നിര്‍ദേശം വന്നുവെന്നതല്ലാതെ ഒരു ആലോചനയും എക്സൈസ് വകുപ്പ് നടത്തിയിട്ടില്ലെന്നു മന്ത്രി വ്യക്തമാക്കി.
എന്നാൽ ഇതിനുള്ള സാധ്യത മന്ത്രി പൂർണമായി തള്ളിയില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം നൂറിനടുത്തു മദ്യശാലകള്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ടെന്നും ആ ഘട്ടത്തില്‍ കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്താനുള്ള ആലോചന നടക്കുമെന്നും എക്സൈസ് മന്ത്രി പറഞ്ഞു.