Kerala

പോക്സോ കേസിലെ പ്രതിയെ സാഹസികമായി പിടികൂടി ഇലവുംതിട്ട പോലീസ്

സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഏനാദിമംഗലം ഗിരിജ വിലാസത്തിൽ ചിന്നയ്യയുടെ മകൻ അശോക് കുമാർ ( 21) ആണ് പോക്സോ കേസിൽ പിടിയിലായത്.പ്രക്കാനം സ്വദേശിനിയായ 14 വയസുകാരിയെ പ്രണയം നടിച്ച് തട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുമായി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇളമണ്ണൂരിൽ വച്ച് പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടിയത്. പത്തനംതിട്ട ഡിവൈഎസ്പി കെ സജീവിന്റെ നിർദ്ദേശപ്രകാരം എസ് എച്ച് ഒ ബി അയൂബ്ഖാന്റെ നേതൃത്വത്തിൽ എസ്ഐ മാരായ ജയേഷ്, സത്യദാസ്,അശോക് കുമാർ, എസ് സി പി ഒ മാരായ സന്തോഷ്കുമാർ, സുരേഷ്കുമാർ, കെ എസ് സജു, സി പി ഒ മാരായ എസ് അൻവർഷ, എസ് ശ്രീജിത്ത് ,ശ്യാംകുമാർ, അനൂപ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് സാഹസികമായി പ്രതിയെ കീഴടക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *