Kerala

14 പേരും യോഗ്യർ; ഇന്നത്തെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടികയാണ് പുറത്തുവന്നിരിക്കുന്നതെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടികയെ സ്വാഗതം ചെയ്ത് കെ മുരളീധരൻ എംപി. എല്ലാ കാലത്തേക്കാളും കൂടുതൽ വിശാലമായ ചർച്ച ഇത്തവണ ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് നടന്നുവെന്നാണ് മുരളീധരൻ പറയുന്നത്. എം പി, എംഎൽഎമാർ, മുൻ പ്രസിഡൻ്റുമാർ എന്നിങ്ങനെ എല്ലാവരുമായി ഇത്തവണ ചർച്ച നടന്നു, മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി മാറ്റം വരുത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടികയാണിതെന്നാണ് മുരളീധരൻ അഭിപ്രായപ്പെടുന്നത്.

പുനസംഘടനയിലൂടെ കൂടുതൽ ജനകീയമായ മുഖമാണ് കോൺഗ്രസിന് കിട്ടിയതെന്ന് പറഞ്ഞ മുതിർന്ന നേതാവ് എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ ആലോചിക്കാവുന്നതേ ഉള്ളൂവെന്നും കൂട്ടിച്ചേർത്തു. സ്വാഭാവികമായും കോൺഗ്രസിൽ അഭിപ്രായവ്യത്യസം ഉണ്ടാകും. കൂടുതലായി എന്തേലും അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. എല്ലാ കാലഘട്ടത്തിലും ഉദ്ദേശിച്ച പോലെ പട്ടിക വരാറില്ലെന്നും ഗ്രൂപ്പ് ഇത്തവണ ഒരു യോഗ്യത മാനദണ്ഡം ആയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *