Kerala Special

‘കൂട്ടം കൂടി നിക്കുന്നവര്‍ക്കെതിരെ കേസില്ലേ പോലീസ് മാമാ ?’; മുഖ്യമന്ത്രിയുടെ പൂക്കള വീഡിയോയ്ക്ക് പൊങ്കാലയിട്ട് മലയാളികൾ

സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഓണാഘോഷങ്ങള്‍ക്കായി ജനങ്ങള്‍ കൂട്ടം കൂടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. ആളുകള്‍ വീടുകളില്‍ തന്നെ ഓണം ആഘോഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇപ്പോഴിതാ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേരള നിയമസഭയില്‍ ഒരുക്കിയ പൂക്കളം കാണാനെത്തിയവരുടെ തിരക്കുകണ്ട് ഞെട്ടിയിരിക്കുകയാണ് പൊതുജനങ്ങൾ. സാമൂഹിക അകലമൊന്നും പാലിക്കാതെ നിരവധി പേരാണ് മുഖ്യമന്ത്രിക്കൊപ്പം പൂക്കളം കാണാന്‍ തടിച്ചുകൂടി നില്‍ക്കുന്നത്. ഇതിന്റെ വീഡിയോ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

വിഡിയോയും ചിത്രങ്ങളും പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്ത് എത്തിയത്. ‘നല്ല സാമൂഹിക അകലം, തിക്കും തിരക്കും ഇല്ല’ – എന്നാണ് ഒരാളുടെ പ്രതികരണം.’കൂട്ടം കൂടി നിക്കുന്ന -കള്‍ക്കെതിരെ കേസില്ലേ പൊലീസ് മാമാ?’ മറ്റൊരാൾ ചോദിച്ചത് ഇങ്ങനെ. ‘സാമൂഹിക അകലം ജനങ്ങള്‍ക്ക് മാത്രമേ ഉള്ളോ സര്‍’ ഒരാളുടെ ചോദിക്കുന്നു.

‘ഇവര്‍ക്ക് എല്ലാ ആഘോഷം ഇപ്പോഴുമുണ്ട്. ഒരു restriction ഒന്നിനുമില്ല’., ‘കൊറോണ ചത്തു’., ‘എന്താ ഒരു സാമൂഹിക അകലം….. സൂപ്പര്‍…. ഇങ്ങനെ വേണം കോവിഡിനെ പ്രതിരോധിക്കാന്‍…..’, ‘സാമൂഹിക അകലം വേല ultimate level. പൊതുജനം കണ്ടു പഠിക്കണം ഇത് എന്നാണോ’… എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *