Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; അന്വേഷണം നാലു സ്വകാര്യ കമ്പനികളിലേക്ക്

തൃശ്ശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികള്‍ക്ക് പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്ന ഇരിങ്ങാലക്കുടയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുന്നു. സിസിഎം ട്രഡേഴ്‌സ് , മൂന്നാര്‍ ലക്‌സ് വേ ഹോട്ടല്‍സ്, പെസോ ഇന്‍ഫ്രാസ്ട്രക്‌ച്ചേഴ്‌സ്, തേക്കടി റിസോര്‍ട്ട് എന്നിവയിലാണ് അന്വേഷണം നടത്തുക.

ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ മുന്‍ മാനേജര്‍ ബിജു കരീം, ബിജോയ്, ജില്‍സ് എന്നിവര്‍ക്ക് ഇവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ കമ്പനികളില്‍ പങ്കാളിത്തമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇതേ തുടര്‍ന്നാണ് അന്വേഷണം ഈ കമ്പനികളിലേക്കും വ്യാപിപ്പിക്കുന്നത്. അതിനിടെ ആരോപണ വിധേയരായ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് ആലോചിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും.

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലാണ് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് ചേരുന്നത്. അതിനിടെ, ബാങ്ക് തട്ടിപ്പില്‍ ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യംചെയ്യും. തൃശൂര്‍ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ മൂന്ന് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *