Kerala

സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ലോക്ഡൗൺ മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവ് വരുത്താൻ സാധ്യത.ഇതിന്റെ ഭാഗമായി വാരാന്ത്യ ലോക്ഡൗൺ പിൻവലിക്കാൻ സാധ്യതയുണ്ട്. നിയന്ത്രണങ്ങൾ മൈക്രോ കണ്ടെയിൻമെൻറ് സോൺ കേന്ദ്രീകരിച്ചു പരിമിതപ്പെടുത്താനും സർക്കാർ ആലോചനയുണ്ട്.

ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകന യോഗത്തിലായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം.

22ന് ശേഷമുളള സംസ്ഥനത്തെ സ്ഥിതിഗതികളാകും ഇന്നത്തെ യോഗം വിലയിരുത്തുക. സംസ്ഥാനത്ത് കൂടുതൽ ഇളവ് വേണമെന്ന ആവശ്യം പലഭാഗത്ത് നിന്ന് ഉയരുന്നുമുണ്ട്.ഇതിന്റെ പശ്ചാത്തലത്തിലാണ്സർക്കാരിന്റെ പുതിയ നീക്കം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *