Kerala

പാലക്കാട് ജില്ലയില്‍ ഇന്ന് 952 പേര്‍ക്ക് കോവിഡ്; 833 പേർ‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയിൽ ഇന്ന് 952 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 607 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 343 പേർ, 2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.
833 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ആകെ 7862 പരിശോധന നടത്തിയതിലാണ് 952 പേർക്ക് രോഗം സ്ഥിരീകരിച്ചത്.12.10 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 78 പേർ
അലനല്ലൂർ സ്വദേശികൾ 66 പേർ
ചളവറ സ്വദേശികൾ 48 പേർ
ചാലിശ്ശേരി സ്വദേശികൾ 41 പേർ
അഗളി സ്വദേശികൾ 34 പേർ
മുതുതല, ഷൊർണ്ണൂർ സ്വദേശികൾ 31 പേർ വീതം
കൊപ്പം സ്വദേശികൾ 26 പേർ
ആനക്കര, പിരായിരി സ്വദേശികൾ 25 പേർ വീതം
ഒറ്റപ്പാലം, കൊല്ലങ്കോട്, സ്വദേശികൾ 23പേർ വീതം
വാണിയംകുളം സ്വദേശികൾ 22 പേർ
ചിറ്റൂർ-തത്തമംഗലം, വണ്ടാഴി സ്വദേശികൾ 21 പേർ വീതം
കടമ്പഴിപ്പുറം, കോങ്ങാട് സ്വദേശികൾ 18 പേർ വീതം
അമ്പലപ്പാറ സ്വദേശികൾ 16 പേർ
ലക്കിടി-പേരൂർ സ്വദേശികൾ 15 പേർ
തെങ്കര സ്വദേശികൾ 13പേർ
അകത്തേത്തറ,
കുലുക്കല്ലൂർ, വല്ലപ്പുഴ
സ്വദേശികൾ 12 പേർ വീതം
പരുതൂർ, പട്ടാമ്പി, പെരിങ്ങോട്ടുകുറിശ്ശി, തരൂർ സ്വദേശികൾ 11പേർ വീതം
കപ്പൂർ, കാഞ്ഞിരപ്പുഴ, എലപ്പുള്ളി, പുതുപ്പരിയാരം സ്വദേശികൾ 10 പേർ വീതം
കരിമ്പ സ്വദേശികൾ 9 പേർ വീതം
കുമരംപുത്തൂർ, കരിമ്പുഴ, മണ്ണാർക്കാട്, തൃത്താല, കുത്തനൂർ സ്വദേശികൾ 8 പേർ വീതം
ഓങ്ങല്ലൂർ,കാരാകുറിശ്ശി, എരിമയൂർ, പട്ടിത്തറ, തൃക്കടീരി സ്വദേശികൾ 7 പേർ വീതം
നെല്ലായ, നാഗലശ്ശേരി, കിഴക്കഞ്ചേരി, തിരുവേഗപ്പുറ, വടക്കഞ്ചേരി സ്വദേശികൾ 6 പേർ വീതം
അയിലൂർ, ആലത്തൂർ, ചെർപ്പുളശ്ശേരി, കാവശ്ശേരി, കണ്ണാടി സ്വദേശികൾ 5 പേർ വീതം
കൊടുവായൂർ, മരുതറോഡ്, തച്ചനാട്ടുകര, കോങ്ങാട്, എലവഞ്ചേരി, പുതുനഗരം, ശ്രീകൃഷ്ണപുരം, പല്ലശ്ശന, കൊഴിഞ്ഞാമ്പാറ, പുതുക്കോട്, പൊൽപ്പുള്ളി, സ്വദേശികൾ 4 പേർ വീതം
നല്ലേപ്പിള്ളി, കേരളശ്ശേരി, കോട്ടായി, പുതുശ്ശേരി, മുതലമട, പുതൂർ, തിരുമിറ്റക്കോട്, പെരുമാട്ടി, നെന്മാറ സ്വദേശികൾ 3 പേർ വീതം
തച്ചമ്പാറ, മങ്കര, ഷോളയൂർ, വടവന്നൂർ, പൂക്കോട്ടുകാവ്, അനങ്ങനടി, പറളി, മുണ്ടൂർ സ്വദേശികൾ 2 പേർ വീതം
മണ്ണൂർ, പെരുവെമ്പ്, കുഴൽമന്ദം, തേങ്കുറിശ്ശി, കണ്ണമ്പ്ര, വടകരപ്പതി, മലമ്പുഴ, വെള്ളിനേഴി സ്വദേശികളായ ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5486 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കോട്ടയം, കാസർഗോഡ് ജില്ലകളിലും 2 പേർ വയനാട്, ജില്ലയിലും 3 പേർ ആലപ്പുഴ ജില്ലയിലും 4 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 17 പേർ കോഴിക്കോട് ജില്ലയിലും 21 പേർ എറണാകുളം ജില്ലയിലും 79 പേർ തൃശ്ശൂർ ജില്ലയിലും 94 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *