Kerala

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1666 പേര്‍ക്ക് കോവിഡ്; 1686 പേർക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1666 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1646 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 12500 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1686 പേര്‍ കൂടി രോഗമുക്തി നേടി. 13.57 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 18419 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3377 പേർ ഉൾപ്പടെ 44141 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്.

ഇതുവരെ 710821പേർ നിരീക്ഷണം പൂർത്തിയാക്കി. രോഗവ്യാപനം വീണ്ടും കൂടി വരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിനനുയോജ്യമായ പെരുമാറ്റ ശീലങ്ങൾ കൃത്യമായി പാലിക്കണമെന്നും തിരക്കും ആൾക്കൂട്ടവുമുണ്ടാകുന്ന സാഹചര്യങ്ങൾ കർശനമായി ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *